ഇന്നലത്തെ (28-12-2007,വെള്ളി) മലയാളമനോരമയുടെ സപ്ലിമെന്റിലെ ‘യുവ’ പേജാണ് ഈകുറിപ്പിന് ആധാരം.യുവ പേജില്‍ ഒരു എസ്.എം.എസ്സ്. വോട്ടെടുപ്പ് മത്സരത്തെക്കുറിച്ച് പറയുന്നുണ്ട്. ‘യുവ PICK 07 on the AnGrrrr..y Yuva' എന്ന തലക്കെട്ടിലാണ് വോട്ടെടുപ്പിനെക്കുറിച്ച് പറയുന്നത്.മൂന്നുപേരാണ് മത്സരിക്കുന്നത്.ശ്രീശാന്ത്,പൃഥിരാജ്,പത്മപ്രിയ എന്നിവര്‍. ഇവരെക്കുറി ച്ചെല്ലാംഓരോ വിശദീകരണവും നല്‍കുന്നുണ്ട്.
ഈ കുറിപ്പുകള്‍ നല്‍കുന്നത് ഒരൊറ്റ സന്ദേശമാണ്.യുവത്വം എന്നത് ക്ഷോഭിക്കാന്‍ വേണ്ടിയു ള്ളതാണ്. യുവജനത എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടി, ആര്‍ക്കെതിരെയാണ് ക്ഷോഭിക്കേണ്ടത്. വ്യവസ്ഥാപിതമായ അനീതിക്കെതിരയോ, സമൂഹത്തിന് അപചയം ഉണ്ടാക്കുന്നവര്‍ക്കെതിരയോ അല്ലേ യുവജനത ക്ഷോഭിക്കേണ്ടത് ?(ക്ഷോഭം നല്ലതല്ല എന്നത് തല്‍ക്കാലം വിസ്‌മരിക്കുന്നു.)ക്രിക്കറ്റ് കളിക്കളത്തില്‍ക്ഷോഭിക്കുന്നതുകൊണ്ടോ,സിനിമാ സെറ്റുകളില്‍ ക്ഷോഭിക്കുന്നതുകൊണ്ടോ ജനങ്ങള്‍ക്ക് എന്തെങ്കിലുംപ്രയോജനമുണ്ടോ?
ശ്രീശാന്തിനെക്കുറിച്ചുള്ള കുറിപ്പിന്റെ അവസാനം പറയുന്നു.”പകപാറുന്ന മുഖഭാവത്തോടെ ഓസീസ്സ് ബാറ്റ്സ്‌മാന്മാരെ തുറിച്ചു നോല്‍ക്കുന്നതുകണ്ടില്ലേ?ടിവിയിലൂടെ എല്ലാവരും കണ്ട്,ചിലര്‍ ഇഷ്ടപ്പെട്ട, ചിലര്‍ വിമര്‍ശിച്ച കേരളത്തിന്റെ ക്ഷോഭിക്കുന്ന യുവത്വമായിരുന്നു 2007 ല്‍ ശ്രീശാന്ത് ”. എങ്ങനെയുണ്ട് ഈ വിവരണം?ഇതു വായിച്ചാല്‍ തോന്നും കേരളത്തിലെ യുവജനത ക്ഷോഭം കൊണ്ട് വിറഞ്ഞുതുള്ളുന്നവരാണന്ന്.ഇത് എഴുതിപിടിപ്പിച്ചവനെ കൈയ്യില്‍ കിട്ടിയാല്‍ എന്റെ ക്ഷോഭം എന്താണന്ന് ഞാന്‍ കാണിച്ചേനെ.ജനപക്ഷത്ത് നിന്ന് സംസാരിക്കേണ്ട ഒരു പത്രം എത്രമാത്രം തരം താഴാം എന്നതിന്ഉദാഹരണമാണിത്.(കൊച്ചിയിലെ ഏകദിനത്തില്‍ കേരളയുവത ശ്രീശാന്തിനെ കൂവിയത് മുകളിലെവാചകം എഴുതിപ്പിടിപ്പിച്ചവന്‍ അറിയാതെ പോയത് അവന്റെ കുറ്റം കൊണ്ടായിരിക്കില്ല)
പൃഥിരാജിന്റെ അഭിപ്രായപ്രകടനങ്ങളെക്കുറിച്ചും പറയുന്നുണ്ട്.ഒരു ശരാശരി മലയാള സിനിമാ പ്രേക്ഷകന്‍പറയേണ്ടകാര്യങ്ങള്‍ ആണ് പൃഥി പറഞ്ഞത്.തുറന്നുള്ള ഇത്തരം വിമര്‍ശനം ആണ് ആവിശ്യം.പൃഥിയുടെ നിലപാടുകളെ ചോദ്യം ചെയ്യേണ്ട കാര്യമില്ല.കാരണം പൃഥിയുടെ ഇത്തരം നിലപാടുകളാണ് പൃഥിയെ പലരുടേയും കണ്ണിലെ കരടാക്കിയത്.
പത്മപ്രിയെക്കുറിച്ചുള്ള കുറിപ്പിന്റെ രണ്ടാമത്തെ പാരഗ്രാഫ് തുടങ്ങുന്നത് വായിക്കുക; “എസ്.എം.എസ്സില്‍പ്രണയം മുതല്‍ അശ്ലീലം വരെ എത്രയെത്ര സന്ദേശങ്ങള്‍ കിട്ടും സിനിമാ നടികള്‍ക്ക്.ആരെങ്കിലുംപ്രതികരിച്ചോ?” (അപ്പോള്‍ ഈ പ്രതികരണം ആണ് പത്മപ്രിയയെ 2007ന്റെ bold n beautifulആക്കുന്നത്.) മനോരമയുടെതന്നെ പ്രസിദ്ധീകരണമായ വനിതയുടെ പരസ്യം കണ്ടിട്ടില്ലേ?ബസ്സില്‍ വെച്ച് അനുവാദം ഇല്ലാതെ ഫോട്ടൊ എടുക്കുന്ന യുവാവിനെ ദയനീയമായി നോക്കുന്നപെണ്‍കുട്ടി വനിത വായിച്ചു കഴിഞ്ഞിട്ട് ബസ്സില്‍കയറിയ ഒരു ദിവസം അനുവാദം ഇല്ലാതെ ഫോട്ടൊ എടുക്കുന്ന യുവാവിനെ ചിരിച്ചുകാണിച്ചിട്ട് നമ്മളോട് പറയുന്നു ,“പണ്ടൊക്കെ ഞാന്‍ തൊട്ടാവാടി ആയിരുന്നു“.വനിത വായിച്ചു കഴിഞ്ഞപ്പോള്‍ പെണ്ണങ്ങ് കട്ടാരമുള്ളായി എന്ന് അര്‍ത്ഥം. എങ്ങനെയാണ്പ്രതികരണ ശേഷികുറഞ്ഞതെന്ന് മനസ്സിലായോ????(പത്മപ്രിയെക്കുറിച്ച് വടക്കുനാഥന്റെനിര്‍മ്മാതാവ് ചില ആരോപണങ്ങള്‍ ഉന്നയിച്ചത് നമുക്ക് മറക്കാം)
വെറുതെ അങ്ങ് ക്ഷോഭിക്കുന്നതാണോ യുവത്വം?അല്ലങ്കില്‍ വെറുതെ ക്ഷോഭിക്കാനുള്ളതാണോ യുവത്വം?ഈ മൂവര്‍ സംഘത്തെയാണ് കേരളയുവത മാതൃകയാക്കേണ്ടത് എന്നാണോ മനോരമഉദ്ദേശിക്കുന്നത്.സമൂഹത്തിന് പ്രയോജനരഹിതരായവരെയല്ല യുവജനത മാതൃക ആക്കേണ്ടത്. അശരണരെ സഹായിക്കുന്നവരേയും ,നിരാലംബരെ ശുശ്രൂഷിക്കുന്നവരേയും ,തെരുവോരങ്ങളില്‍അലയുന്നവരെ പരിപാലിക്കുന്നവരേയും ഒക്കെയാണ് യുവജനത മാതൃക ആക്കേണ്ടത്.അത്തരം സന്ദേശങ്ങളാണ് മാധ്യമങ്ങള്‍ ജനങ്ങളില്‍ എത്തിക്കേണ്ടതും.മാധ്യമങ്ങള്‍ കുറച്ചുകൂടിപക്വമായി പ്രവര്‍ത്തിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.
Subscribe to:
Post Comments (Atom)

3 comments:
അശരണരെ സഹായിക്കുന്നവരേയും ,നിരാലംബരെ ശുശ്രൂഷിക്കുന്നവരേയും ,തെരുവോരങ്ങളില്‍അലയുന്നവരെ പരിപാലിക്കുന്നവരേയും ഒക്കെയാണ് യുവജനത മാതൃക ആക്കേണ്ടത്.അത്തരം സന്ദേശങ്ങളാണ് മാധ്യമങ്ങള്‍ ജനങ്ങളില്‍ എത്തിക്കേണ്ടതും.മാധ്യമങ്ങള്‍ കുറച്ചുകൂടിപക്വമായി പ്രവര്‍ത്തിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.
ദേശാഭിമാനിയുടെ ആശയത്തോട് പൂര്‍ണമായും യോജിക്കുന്നു..
മാധ്യമങ്ങള്‍ തങ്ങളുടെ കടമ മറക്കുമ്പോള്‍, പ്രതികരണ ശേഷി നഷ്ടപെട്ടിട്ടില്ലാത്ത സമൂഹമെങ്കിലും ഇതു തിരുത്തിയെ മതിയാകൂ..
ഇതു പോസ്റ്റ് ചെയ്ത കലികാലനു നന്ദി..
kshObham kaaNikkentath cheentha vyavasthiyoTaaNu...
Post a Comment