Saturday, January 5, 2008

മാര്‍ പൌവ്വത്തില്‍ വായിക്കുന്നത് സത്യ വേദപുസ്തകമോ?

ഒരു ക്രൈസ്തവപുരോഹിതനില്‍ നിന്ന് നിങ്ങള്‍ എന്തെല്ലാമാണ് പ്രതീക്ഷിക്കുന്നത് ? സ്നേഹത്തിന്റെയും
സഹനത്തിന്റെയും വാക്കുകളും പ്രവര്‍ത്തികളുമാണ് ഒരു ക്രൈസ്തവപുരോഹിതനില്‍ നിന്ന് ഞാന്‍
പ്രതീക്ഷിക്കുന്നത്.മാര്‍ പൌവ്വത്തില്‍ ഇക്കാ‍ലത്ത് നടത്തിയ ചില പ്രസ്താവനകള്‍ ഒരു ക്രൈസ്തവ പുരോഹിതനില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ക്ഷമയുടേയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാതൃകകള്‍ പഠിപ്പിക്കുന്ന സത്യ വേദപുസ്തകം തന്നെയാണോ പൌവ്വത്തില്‍ പിതാവ് വായിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കണ്ണടച്ച് ഇരുട്ടാക്കി ഇഷ്ടമല്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്ന രീതിയില്‍ പിതാവ് നടത്തുന്ന അബദ്ദജഡികങ്ങളായ ചില പ്രസ്താവനകള്‍ ഒരിക്കലും ക്രൈസ്തവതയ്ക്കോ മാനവകിതയക്കോ
നിരക്കുന്നതല്ല.സ്വന്തം സാമ്രാജ്യം നിലനിര്‍ത്താന്‍ പാടുപെടുന്ന അന്ധനായ രാജാവിനെപ്പോലെ
തോല്‍‌വിയുടെ കാണാകയങ്ങളിലേക്ക് സ്വയം എറിയപ്പെടുകയാണ് ഇദ്ദേഹം.ക്രിസ്തു പഠിപ്പിച്ച
തത്വങ്ങള്‍ ഇത്തരം പിതാക്കന്മാര്‍ തന്നെ വലിച്ചെറിയുമ്പോള്‍ ക്രിസ്ത്യാനികളുടെ തല സമൂഹത്തിനു
മുന്നില്‍ കുനിയുന്നത് രമ്യഹര്‍മ്മങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ എങ്ങനെ അറിയാന്‍?വെള്ളതേച്ച
ശവക്കല്ലറകളേ എന്ന് യേശു വിളിച്ചത് ഇവരെപോലെയുള്ളവരെ കരുതിയാണോ?

ക്രിസ്‌ത്യന്‍ കുട്ടികള്‍ ക്രിസ്‌ത്യന്‍ വിദ്യാലയങ്ങളില്‍ തന്നെ പഠിക്കണം അഥവാ ക്രിസ്‌ത്യന്‍ കുട്ടികളെ ക്രിസ്‌ത്യന്‍ വിദ്യാലയങ്ങളില്‍ തന്നെ പഠിപ്പിക്കണം എന്നാണ് വന്ദ്യ പൌവ്വത്തില്‍ പിതാവ് പറയുന്നത്.ഇത് ഒരിക്കലും ക്രൈസ്‌തവതയ്ക്ക് നിരക്കുന്നതല്ല.വര്‍ഗ്ഗീയമായ വാക്കുകളാണിവ.ക്രിസ്‌ത്യന്‍ വിദ്യാലയങ്ങളില്‍ നാളെ മുതല്‍ അന്യ സമുദായങ്ങളില്‍‌പെട്ടവരെ പഠിപ്പിക്കത്തില്ല എന്ന് ഈ ക്രൈസ്തവ പുരോഹിതന്‍ പറയില്ലന്ന് ആരറിഞ്ഞു.ക്രിസ്‌ത്യന്‍ കുട്ടികളെ ക്രിസ്‌ത്യന്‍ വിദ്യാലയങ്ങളില്‍ തന്നെ പഠിപ്പിക്കണം എന്ന് പറയുന്ന ഈ പിതാവ് നാളെ തന്റെ പ്രസ്താവന മറ്റൊരു രീതിയിലാക്കാം.സീറോമലബാര്‍ സഭയിലെ കുട്ടികളെ സീറോമലബാര്‍ സഭയുടെ വിദ്യാലയങ്ങളിലേ പഠിപ്പിക്കാ‍വൂ!!!!

എല്ലാ സമുദായങ്ങളും ഇത്തരം തീരുമാനങ്ങള്‍ എടുത്താല്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ആരാണ് പഠിക്കാന്‍
വരുന്നത്.സ്വന്തം സ്കൂളുകളില്‍ സ്വസമുദായക്കാരെ മാത്രം അദ്ധ്യാപകരായി നിയമിക്കുന്നത്
ആര്‍ക്കെങ്കിലും(പിതാക്കന്മാര്‍ക്ക് അല്ല) അംഗീകരിക്കാന്‍ പറ്റുമോ?അദ്ധ്യാപകനിയമനം പി.എസ്.സി.ക്ക്
വിടുമെന്ന് പറഞ്ഞപ്പോള്‍ കലാപക്കൊടി ഉയര്‍ത്തിയത് സ്വസമുദായ സ്‌നേഹം കൊണ്ടല്ലന്നും
‘ഗാന്ധി’യോടുള്ള ആര്‍ത്തികൊണ്ടാണന്നും ആര്‍ക്കാണ് അറിയാന്‍ വയ്യാത്തത് ?

മാര്‍ പൌവ്വത്തില്‍ പിതാവ് സത്യ വേദപുസ്തകം മനസ്സിരുത്തി അര്‍ത്ഥം മനസിലാക്കി വായിച്ചിട്ടുണ്ടങ്കില്‍ ഒരിക്കല്‍ പോലും ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ തയ്യാറാവുകയില്ലായിരുന്നു. ലാഭത്തില്‍ മാത്രം കണ്ണ് വെച്ച് ബിസ്‌നസ്സ് നടത്തുന്ന ഒരാളുടെ വാക്കുകള്‍ പോലെ മാത്രമെ നമുക്കിത്തരം വാക്കുകളെ കാണാന്‍ സാധിക്കൂ. ആനപ്പുറത്തിരിക്കുന്നവന് താഴെ നില്‍ക്കുന്ന പട്ടിയെ പേടിക്കേണ്ടായെങ്കിലും തലയ്‌ക്കുമുകളിലുള്ള കഴുകനെക്കുറിച്ച് ചിന്തയുണ്ടായിരിക്കണം.

ഓശാനദിവസം തന്നെ എല്ലാവരും ബഹുമാനിച്ചതു കണ്ട് , പിറ്റേന്ന് പട്ടണത്തിലേക്ക് ചെന്നപ്പോള്‍ കഴുതയെ ജനങ്ങള്‍ കല്ലെടുത്ത് എറിഞ്ഞ ഉപക്കഥ പൌവ്വത്തില്‍ പിതാവും കേള്‍ക്കാതിരിക്കാന്‍ വഴിയില്ല.ഈ ഒരു അവസ്ഥയിലേക്ക് അദ്ദേഹം ചെന്നു ചാടരുത്. ഏത് മതത്തില്‍ വിശ്വസിക്കാനും ജീവിക്കാനും ഭരണഘടന അവകാശം നല്‍കുന്നുണ്ട്.സ്വന്തം കുട്ടികള്‍ എവിടെ പഠിക്കണമെന്ന് തീരുമാനം എടുക്കേണ്ടത് മാതാപിതാക്കളാണ്.മതമേലധ്യക്ഷ‌ന്മാര്‍ ജനങ്ങളുടെ ആത്മീയകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടവരാണ്. മതത്തെ കച്ചവട ചരക്കാക്കുന്ന കപടത വലിച്ചെറിയേണ്ട സമയം ആയിരിക്കുന്നു.

യറുശലേം ദേവാലയത്തില്‍ നിന്ന് കച്ചവടക്കാരെ ഒഴുപ്പിക്കാന്‍ ക്രിസ്തു എടുത്ത ചാട്ടവാറിന്റെ ശീല്‍ക്കാരം
ചെവിക്കുള്ളില്‍ മുഴങ്ങണം.ക്രിസ്തു ഇപ്പോള്‍ തിരിച്ചുവന്നാല്‍ ചാട്ടവാര്‍ മാറ്റിവെച്ചിട്ട് തെരണ്ടിവാലെടുത്ത്
ആദ്യത്തെ അടിയടിക്കുന്നത് ആര്‍ക്കായിരിക്കും.

(ഇതെന്റെ സ്വന്തം അഭിപ്രായം മാത്രം.നിങ്ങള്‍ക്ക് യോജിക്കാം വിയോജിക്കാം.)

3 comments:

കാവലാന്‍ said...

ആധികാരികമായിപ്പറഞ്ഞാല്‍ ഇതില്‍ അത്ഭുതപ്പെടാന്‍ മാത്രമൊന്നുമില്ല.വാസ്ത്ഥവത്തില്‍ അല്പ്പം ചൊള കൈയ്യിലുള്ളത് ഇവരുടെ കൈയ്യില്‍ തന്നെയാണ്.ഇതര ദരിദ്രവാസികള്‍ക്കുവേണ്ടി സ്വന്തം കിണറ്റിലെ വെള്ളം
പാഴാക്കിക്കളയരുതെന്ന അര്‍ത്ഥത്തില്‍ ഒരു വചനവും ഉണ്‍ടെന്നാണെന്റെ ഓര്‍മ്മ.

CresceNet said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my site, it is about the CresceNet, I hope you enjoy. The address is http://www.provedorcrescenet.com . A hug.

SHAJNI said...

HAI,
ON THIS X'MAS DAY I GOT A GIFT FROM MY CLIENT,A PERSON WHO IS WALKING WITH THE HELP OF CRUCHES.I SAW ALL MY FRIENDS GREATED HIM WITH X'MAS WISHES.I WAS VERY HAPPY TO SEE THAT BEC' HE WAS FROM PAKISTAN AND AN ORIGINAL MUSLIM.HE BELIVES RELIGION IS FOR US AND WE R NOT FOR RELIGION.GREAT THOUGHT AND THINK ABOUT THIS.