ഒരു ദിവസം രാത്രിയില്‍ നമ്മുടെ ജോസഫിന് ഒരു വെളിപാട് ഉണ്ടായി.വിമാനത്തില്‍ നിന്ന് ഇറങ്ങിയതിനു ശേഷം ദു:സ്വപ്നങ്ങളല്ലാതെ ഒന്നും കാണത്തില്ല്ലായിരുന്നു.ശരിക്കൊന്ന് ഉറങ്ങാന്‍ വേണ്ടി കുരുവിളാനെ പിടിച്ച് ഒരു കസേരയില്‍ ഇരുത്തി.അവനവന്‍ ഇരിക്കേണ്ടടത്ത് കൈയ്യിലിരുപ്പുകൊണ്ട് ഇരിക്കാതായാല്‍ അവിടെ കണ്ടവന്‍ കയറി നിരങ്ങും എന്ന് പറഞ്ഞത് ശരിയാണന്ന് കുരുവിളാന്‍ ഒരുക്കല്‍ കൂടി നമ്മെ ഓര്‍മ്മിപ്പിച്ച് പടിയിറങ്ങി. കുരുവിളാന്‍ എറങ്ങികഴിഞ്ഞപ്പോള്‍ നമ്മുടെ ജോസഫിന് വീണ്ടും ഒരു ഇളക്കം.അഞ്ചുവര്‍ഷം കാത്തിരുന്നിട്ട് കിട്ടിയ ആലില്‍കായ് പഴുത്തപ്പോള്‍ കൈയ്യിലിരുപ്പുകൊണ്ട് ഒരു വിവാദം.മോന്‍സിനും സുരേന്ദ്രനുമുണ്ടോ നോട്ടക്കുറവ്.രണ്ടുംകൂടി കസേരക്കാലില്‍ പിടത്തമിട്ടു.
അപ്പോഴാണ് ആര്‍ക്കോ ബുദ്ധിയുദിച്ചത്.ഓടിച്ചെന്ന് ബൈബിള്‍ എടുത്തു വായിച്ചു.എന്നിട്ട് കുറിയിട്ട് മന്ത്രിയെ തിരഞ്ഞെടുത്തു.ഏത് ഭാഗമാണ് ബൈബിളില്‍ നിന്ന് വായിച്ചത് എന്ന് ആരും പറഞ്ഞ് കേട്ടില്ല.ഒരു പക്ഷേ,നിന്റെ അദ്ധ്യക്ഷസ്ഥാനം മറ്റൊരാള്‍ ഏല്‍ക്കുമെന്നോ,അവര്‍ അവന്റെ അങ്കിക്കായി(ജോസഫേട്ടന്‍ അഞ്ചുവര്‍ഷം തൊടുപുഴയില്‍ ഇരുന്ന് തുന്നിയത് മന്ത്രിയങ്കിയാണല്ലോ)ചീട്ടിട്ടു, യോനയ്ക്ക് ചീട്ടുവീണു.അവനെ അവര്‍ കടലിലേക്ക് എറിഞ്ഞു.(പാവം സുരേട്ടന്‍.. തിരുവന്തപുരം വെസ്റ്റില്‍ ശോഭനയാന്റിയോടും ശരത്തണ്ണനോടും പോരാടിയത് വെടുതെയായി) അതുമല്ലങ്കില്‍ ചീട്ട് മത്ഥിയാസിന് വീണു.അവര്‍ അവനെ യൂദായ്ക്ക് പകരം എണ്ണി(മോന്‍സേട്ടനുകുറിയടിച്ചു,കുരുവിളാന്‍ യൂദായും ആയി-ഒന്നരക്കോടി രൂപായ്ക്ക് എം.സി.റോഡിന്റെ വികസനം ഒറ്റിയവനാണ്)ഇതില്‍ ഏതോ ഒന്നാണ് അന്നവിടെ വായിച്ചത്.
തുന്നിയെടുത്ത മന്ത്രിക്കുപ്പായം മോനസണ്ണന്‍ അടിച്ചെടുത്തതിനു ശേഷം ജോസഫേട്ടന് ഉറക്കമേയില്ല.ഉറങ്ങാതെ ഇരുന്ന ഒരു രാത്രിയില്‍ അതാവരുന്നു അച്ചുമ്മാവന്റെ പൂച്ചക്കുട്ടികള്‍.ഗാന്ധിസ്റ്റ്ഡിസെന്റ്‌ര്‍ ഭൂമി കയ്യേറിയെന്ന് പറഞ്ഞ് പൂച്ചക്കുട്ടികള്‍ തൊടുപുഴയില്‍ വന്നിറങ്ങി.അന്നു തന്നെ ജോസഫേട്ടന്‍ വീട്ടിലെ എല്ലാ പൂച്ചകളേയും പുറത്താക്കി.ഏതെങ്കിലും ചാനലില്‍ പോയി രണ്ടു പാട്ടുപാടിയാലോ എന്നാലോചിച്ചപ്പോള്‍ അതും ശരിയാകത്തില്ലന്ന് തോന്നി.ഇപ്പോള്‍ മാര്‍ക്കറ്റ് റിയാലിറ്റിക്കാണ്.ഇങ്ങനെ ഉറങ്ങാതെ കിടന്നപ്പോള്‍ ഒരു വെളിപാട് ജോസഫേട്ടന് ഉണ്ടായി.”വികസനം..വികസനം”എന്ന് ആരോ തന്നോട് പറയുന്നതായി തോന്നി.കണ്ണുതുറന്നു നോക്കിയപ്പോള്‍ ആരെയു കണ്ടില്ല.വീണ്ടും കിടന്നു.വീണ്ടും അതേ ശബ്ദ്ദം “അതിവേഗ പാത... അതിവേഗ പാത” .ജോസഫേട്ടന്‍ പിന്നെ ഒന്നും ആലോചിച്ചില്ല പിറ്റേന്ന് ഒരു പത്രസമ്മേളനം വിളിച്ചു. കേരളത്തിന്റെ അവികസനത്തിന്റെ ശരിയായ കാരണം കണ്ടെത്തി.മുംബയില്‍ നിന്ന് കന്യാകുമാരിയിലേക്ക് അതിവേഗ പാതയില്ലാത്ത താണ് കേരളത്തിന്റെ വികസനത്തിന് തടസം നില്‍ക്കുന്നത്.ആയതിനാല്‍ താന്‍ മുംബയില്‍ നിന്ന്
കന്യാകുമാരിയിലേക്ക് ഒരു യാത്ര നടത്തുന്നു.(ആ പോക്ക് തലമൊട്ടയടിച്ച് രമേശ്വരത്തേക്കോ ഗോകര്‍ണ്ണത്തേക്കോ ആയിരുന്നങ്കില്‍ നാട്ടുകാര് രക്ഷപ്പെടുകയും ജോസഫേട്ടന് പുണ്യവും കിട്ടിയേനേ ! )
അങ്ങനെ ജോസഫേട്ടന്‍ ജനുവരിപന്ത്രണ്ടിന് മുംബയില്‍ നിന്ന് യാത്രതിരിച്ചു.കേരളത്തിന്റെ വികസനത്തിന് ആരെങ്കിലും ഇതുവരെ ഇത്രയും നീണ്ട യാത്ര നടത്തിയിട്ടുണ്ടോ?വഴിക്കെവിടയോ ആയ ജോസഫേട്ടനെ കലികാലന്‍ ഇപ്പോള്‍ കാണുന്നില്ല.പക്ഷേ ഒന്നു കലികാലന്‍ കാണുന്നുണ്ട്.എന്താണന്നല്ലേ? പതിബെല്ലിലെ ലീ യുടെ ആത്മാവിനെ..ജോസഫേട്ടന്റെ വികസനയാത്രയെ വിമര്‍ശിക്കുന്ന കലികാലന്‍ ഒരു വികസന വിരോധിയാണോ എന്ന് നിങ്ങള്‍ക്ക് തോന്നാം.നിങ്ങളുടെ തോന്നല്‍ അവിടെ നില്‍ക്കട്ടെ... കലികാലന്‍ ഇനികുറച്ച കാര്യങ്ങള്‍ പറയാം.....
മൂന്നു വര്‍ഷം മുമ്പ് നമ്മുടെ കേരളത്തില്‍ നിറഞ്ഞുനിന്ന ഒരു വാക്കാണ് .‘എക്സ്പ്രസ്സ് ഹൈവേ’, എംകെമുനീറിന്റെ ഡ്രീം പ്രൊജക്ട്.എന്നിട്ടെന്തായി.ഇപ്പോഴത്തെ ഭരണപക്ഷം അതിനെ എതിര്‍ത്തു.മാതൃഭൂമിയും ജനതാദളും എക്സ്പ്രസ്സ് ഹൈവേയെ ശക്തിയായി എതിര്‍ത്തു.എക്സ്പ്രസ്സ് ഹൈവേയ്ക്ക് എതിരായി സമരങ്ങളും സെമിനാറുകളും സംഘടിപ്പിക്കപ്പെട്ടു.എക്സ്പ്രസ്സ് ഹൈവേ കേരളത്തെ രണ്ടായി ഭാഗിക്കുമെന്നാ യിരുന്നു സമരക്കാരുടെ അഭിപ്രായം.എല്‍.ഡി.എഫിലെ ഒരു കക്ഷിയും എക്സ്പ്രസ്സ് ഹൈവേയെ അനുകൂലിച്ചില്ല. കലികാലന്‍ ഒന്നു ചോദിച്ചോട്ടെ, ആ എല്‍.ഡി.എഫില്‍ തന്നെയല്ലേ ഇപ്പോഴും കേരളകോണ്‍ഗ്രസ്സ് (ജെ) ?
‘എക്സ്പ്രസ്സ് ഹൈവേ’ എന്ന വാക്കിന്റെ മലയാള രൂപാന്തരമല്ലേ ‘അതിവേഗപാത‘?ഇംഗ്ലീഷ് വാക്കായതു കൊണ്ടായിരുന്നോ കേരളകോണ്‍ഗ്രസ്സ് (ജെ) എക്സ്പ്രസ്സ് ഹൈവേയെ മൂന്നുവര്‍ഷം മുമ്പ് എതിര്‍ത്തത് ?
നിങ്ങള്‍ ജോസഫേട്ടന്റെ യാത്രയുടെ കമാനങ്ങള്‍ കണ്ടോ? അതിലെ വാക്യം ശ്രദ്ധിച്ചോ? ‘അതിവേഗപാത അനിവാര്യം,നാടിന് ആവിശ്യം ‘! ഇത്രയും നാളും അതിവേഗപാത നാടിന് അനിവാര്യമല്ലായിരുന്നോ?നാടിന് ആവിശ്യമല്ലായിരുന്നോ?മന്ത്രിക്കസേരപോയപ്പോളാണോ ജോസഫേട്ടന് നാടിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും ബോധം ഉണ്ടായത് ?
ജോസഫേട്ടന്റെ വികസനയാത്രയേയും യാത്രയുടെ ഉദ്ദേശശുദ്ധിയേയും കലികാലന്‍ ചോദ്യം ചെയ്യുന്നത് നിര്‍ത്തുകയാണ്.പക്ഷേ ലീ യുടെ നിലവിളി കലികാലന്റെ കാതുകളില്‍ വന്നുപതിക്കുന്നു.ലീ കയറില്‍ പിടയുന്നത് കലികാലന്റെ കണ്ണുകളില്‍ നിറയുന്നു.........ലീയുടെ ജീവന് ആരാണ് വില നല്‍കുന്നത്.പതിബെല്ലിനോട് കൈക്കൂലി ചോദിച്ചയാളോ? അതോ അയാളുടെ പാര്‍ട്ടിയോ? ലീയുടെ മരണം ആത്മഹ്ത്യയാണങ്കിലും അതിന് ഉത്തരവാദികള്‍ ആയവര്‍ ഖദറിന്റെ വെണ്മയില്‍ തല ഉയര്‍ത്തി നടക്കുന്നു.അവര്‍ക്കെതിരേ എന്തുകൊണ്ടാണ് ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുക്കാത്തത് ?
കലികാലന്‍ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ് :
എം.സി.റോഡിന്റെ വികസനം എന്തായി?എത്രനാളായി പണി നടക്കുന്നു?കേരളത്തിലെ റോഡുകളുടെ അവസ്ഥയെന്താണ് ? ഒന്നരവര്‍ഷം മുമ്പുവരെ പണിനടന്നുകൊണ്ടിരുന്ന എം.സി.റോഡിലെ പണി നിലച്ചിട്ട് പൊതുമരാമത്ത് വകുപ്പ് എന്തു ചെയ്തു.??? ജോസഫേട്ടന്റെ പാര്‍ട്ടി തന്നെയല്ലേ പൊതുമരാമത്ത് വകുപ്പ് ഭരിക്കുന്നത് ?
എം.സി.റോഡ് വികസനം എന്ന ചക്കരകുടത്തില്‍ കൈയ്യിട്ടിട്ട് നക്കുന്നതിന് പകരം കുടം തന്നെ വായിലേക്ക് കമഴ്ത്താന്‍ ശ്രമിച്ചത് ആരാണ് ?ആരുടെ പാര്‍ട്ടിയാണ് ? ഒന്നരവര്‍ഷമായി മുടങ്ങിക്കിടക്കുന്ന എംസിറോഡ് പണിതുകാണിച്ചിട്ട് പോരേ അതിവേഗപാത.? ഇനിയെങ്കിലും ജനങ്ങളെ കഴുതകളാക്കുന്ന ഇത്തരം യാത്രാ പരിപാടികള്‍ നിര്‍ത്തിക്കൂടേ????????
Saturday, January 19, 2008
Subscribe to:
Post Comments (Atom)

2 comments:
നമുക്കെന്തിനാ മാഷേ ഈ റോഡ് ?
റോഡില്ലാതെയും നടക്കാമല്ലോ ....
പണ്ട് അവിടെ എന്തോ റോഡ് ഉണ്ടായിരുന്നു ?
വിപ്ലവം ജയിക്കട്ടെ
കേരളം വളരട്ടെ
നമുക്കെന്തിനാ മാഷേ ഈ റോഡ് ?
റോഡില്ലാതെയും നടക്കാമല്ലോ ....
പണ്ട് അവിടെ എന്തോ റോഡ് ഉണ്ടായിരുന്നു ?
വിപ്ലവം ജയിക്കട്ടെ
കേരളം വളരട്ടെ ഹല്ല പിന്നെ, കേരളം കൊങ്\ജ്ഞാട്ടയാകട്ടെ...സഖാക്കളെ പിന്നോട്ട്..(അവര്‍ പറയുന്നത് മൂന്നോട്ടെന്നാണെങ്കിലും പോക്ക് പിന്നോട്ടാണല്ലൊ..?)
Post a Comment