Sunday, February 3, 2008

പത്താം ക്ലാസിലെ മിഡ് റ്റേം എക്സാമിനേഷന്‍ നാളെ മുതല്‍ ‍(3/02/08)

ഫെബ്രുവരിയില്‍ പത്താം ക്ലാസുകാര്‍ക്ക് മിഡ് റ്റേം എക്സാമിനേഷന്‍ എന്നു കേള്‍ക്കുമ്പോള്‍ അതിശയപ്പെടേണ്ട. സംഗതി സത്യമാണ്.കേരളത്തിന് വെളിയിലായിരിക്കുംപരീക്ഷ എന്നു ചിന്തിക്കേണ്ട.നമ്മുടെ കേരളത്തില്‍ തന്നെയാണ് ഈ വിചിത്രമായ(?)പരീക്ഷ.പത്താം ക്ലാസുകാര്‍ക്ക് ഫൈനല്‍ എക്സാം അടുത്തമാസം ആരംഭിക്കുമ്പോള്‍തീര്‍ച്ചയായും ഇപ്പോള്‍ നടക്കേണ്ടത് മോഡല്‍ എക്സാമിനേഷനല്ലേ എന്ന ചോദ്യം ന്യായമാണ്.പക്ഷേ പത്താം ക്ലാസുകാരനല്ല നാളെ തുടങ്ങുന്ന പത്താം ക്ലാസിലെ മിഡ് റ്റേം എക്സാമിനേഷന്‍ എഴുതുന്നത്.

ഇപ്പോള്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളാണ് നാളെ മുതല്‍ നടക്കുന്നപത്താം ക്ലാസിലെ മിഡ് റ്റേം എക്സാമിനേഷന്‍ എഴുതുന്നത്.എക്സാം നടക്കുന്നത്പത്തനംതിട്ടയിലെ ഒരു സ്കൂളിലാണ്.സ്‌റ്റേറ്റ് ബോര്‍ഡ് സിലബസല്ല ഈ സ്കൂളില്‍പഠിപ്പിക്കുന്നതെന്ന് സൂചിപ്പിക്കുന്നു.ശനിയാഴ്ച ദിവസം പഠിത്തം വയ്ക്കാന്‍ പാടില്ലാത്ത സ്കൂളിലാണ് ഈ വിചിത്രമായ പരീക്ഷ നടക്കുന്നത്.

അലപം വിശദീകരണം ആവാം അല്ലേ?എന്നാ‍ല്‍ കേട്ടുകൊള്ളൂ.. ഡിസംബര്‍ അവസാനം ആകുമ്പോഴേക്കും ഒന്‍പതാം ക്ലാസിലെ പാഠഭാഗങ്ങള്‍ ഇവിടെ പഠിപ്പിച്ച് കഴിയും.ജനുവരി മുതല്‍ പത്താം ക്ലാസിലെ പാഠഭാഗങ്ങളാണ് ഒന്‍പതാം ക്ലാസില്‍പഠിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്നത്. പഠിത്തം മാത്രമല്ല സമയാ സമയങ്ങളില്‍പരീക്ഷയും ഉണ്ട്.ചുരുക്കത്തല്‍ ഒന്‍പതാം ക്ലാസിലെ കുട്ടികള്‍ പഠിക്കേണ്ടി വരുന്നത്രണ്ടുക്ലാസിലെ പാഠഭാഗങ്ങളാണ്.

നമ്മുടെ വിദ്യാഭ്യാസ കാഴ്ചപ്പാട് എവിടെ വരെ എത്തി നില്‍ക്കുന്നു എന്നു നമ്മള്‍ചിന്തിക്കേണ്ടിയിരി ക്കുന്നു. മക്കളെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ആയി കാണാന്‍കാത്തിരിക്കുന്ന രക്ഷകര്‍ത്താക്കള്‍ ഇതിനു കൂട്ടു നില്‍ക്കുകയാണ്.തുമ്പിയെ കൊണ്ട്കല്ലെടുപ്പിക്കുന്ന ഈ പരിപാടി അവനാനിപ്പിക്കേണ്ട തല്ലേ? നമ്മുടെ വിദ്യാഭ്യാസചട്ടങ്ങളില്‍ ഇത്തരം പഠിപ്പിക്കലിന് വകുപ്പുണ്ടോ എന്നെനിക്കറിയില്ല.

നമ്മള്‍ നമ്മുടെ കുട്ടികളോട് ചെയ്യുന്ന ഇത്തരം അനീതികള്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസവകുപ്പ് കര്‍ശന നടപടികള്‍ ഇത്തരം വിദ്യാലയങ്ങള്‍ക്കെതിരെ എടുക്കണം.

3 comments:

Anonymous said...

Please sign online petition STOP ATTACKING BLOGGERS and save malayalam blogging.

ദയവായി STOP ATTACKING BLOGGERS എന്ന ഹരജിയില്‍ ഒപ്പുവയ്ക്കുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തു കൊണ്ടു ശൈശവാവസ്ഥയിലുള്ള മലയാളം ബ്ലോഗിങ്ങിനെ രക്ഷിക്കുക.

SHAJNI said...

HELLO,
CAN U THINK IN ANOTHER WAY?IF THE STUDENT'S R READY TO STUDY IN THEIR NEXT LEVEL IN ADVANCE,I THINK THAT IS A GOOD IDEA.IN US ACCORDING TO THE CURRICULUM,IF THE STUDENT IS ABLE TO STUDY NEXT YR. PORTION THEY WILL BE ALLOWDED 4 THAT.CONSIDER CHILDREN'S ATTITUDE BEFORE COMMENT THIS ISSUE.

Monitor de LCD said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Monitor de LCD, I hope you enjoy. The address is http://monitor-de-lcd.blogspot.com. A hug.