സാക്ഷിക്കെന്താ കൊമ്പുണ്ടോ? സാക്ഷി കുറേ നാളായി ഇതു ചോദിക്കാന്‍ തുടങ്ങിയിട്ട്.സാക്ഷിയ്ക്ക് കൊമ്പുണ്ടന്ന്സാക്ഷിതന്നെ ഉത്തരവും നല്‍കി.കൊമ്പുമാത്രമല്ല സാക്ഷിക്കുള്ളത് ഒരു കണ്ണുമുണ്ടന്ന് സാക്ഷി തന്നെ കാണിച്ചുതരും.ഒരു കണ്ണേ ഉള്ളു എങ്കിലും ആ കണ്ണുകൊണ്ട് എല്ലാ അപ്രിയ സത്യങ്ങളും കാണാന്‍ പറ്റുമെന്ന് സാക്ഷി തന്നെപറയാന്‍ തൊടങ്ങിയിട്ട് കുറേ വര്‍ഷങ്ങളായി.ആ പറച്ചില്‍ കുറേ സത്യം ഇല്ലാതയും ഇല്ല.അപ്രിയമായ സത്യങ്ങള്‍വിളിച്ച് പറയാന്‍ പാടില്ല എന്ന് പണ്ട് ആരക്കയോ ചേര്‍ന്ന് പറഞ്ഞത് സാക്ഷികേട്ടുകാണാതിരിക്കാന്‍ വഴിയില്ല.അനുസരണം തൊട്ടുതീണ്ടീട്ടില്ലാത്ത സാക്ഷി അത് കേട്ടില്ല.കേട്ടിട്ടും കേള്‍ക്കാത്ത ഭാവത്തില്‍ ഇരുന്നതാണോഎന്ന് സാക്ഷിക്ക് മാത്രമേ അറിയത്തുള്ളു.
നാട്ടിലെ അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞ് സാക്ഷി വളര്‍ന്നു.’ഒരു ജനതയുടെ ആത്മാവിഷ്ക്കാരം’ആയതു കൊണ്ട്സാക്ഷി എല്ലാ ഞായറാഴ്ചയും രാത്രി പത്തുമണിക്ക് വന്ന് അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞു.പക്ഷേ ഇന്നലെ(11-05-08)രാത്രി പത്തുമണിക്ക് അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയാന്‍ സാക്ഷി വന്നില്ല.കഴിഞ്ഞ ആഴ്ച് വിളിച്ചുപറയാന്‍ പറ്റിയ അപ്രിയസത്യങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടാണാവോ സാക്ഷി ഇന്നലെ വരാതിരുന്നത്.?ഏതായാലുംഅതാവാന്‍ വഴിയില്ല.കഴിഞ്ഞ ആഴ്ചയാണല്ലോ മലയാളികള്‍ ഏറ്റവും കൂടുതല്‍ നേരം വാര്‍ത്താചാനലുകള്‍ കണ്ടത്.പിന്നെന്താണ് സാക്ഷി വരാതിരുന്നത് ?
ആരക്കയോ ചേര്‍ന്ന് സാക്ഷിയുടെ കാഴ്‌ചയുള്ള കണ്ണും കൂടി കുത്തിപ്പൊട്ടിച്ചു കാണും.കൊമ്പും ഊരിയുട്ടുണ്ടാവും.കാണുന്ന എല്ലാ അപ്രിയ സത്യങ്ങളും വിളിച്ചു പറഞ്ഞുകൂടാ എന്ന് സാക്ഷിക്ക് ഇപ്പോള്‍ മനസ്സിലായിട്ടൂണ്ടാവും.സാക്ഷിയുടെ മാതാവും പിതാവും ആയ ‘N ടിവി‘ക്ക് ഇത് പണ്ടുമുതലേ അറിയാവുന്ന കാര്യമാണ്.പക്ഷേ ‘ജനതയുടെ ആത്മാവിഷ്ക്കാരം’ ആയതുകൊണ്ട് സാക്ഷിക്ക് ഒന്നും പറ്റത്തില്ലന്ന് അവര്‍ വിചാരിച്ചിട്ടുണ്ടാവും.ഒരു കുട്ടിയെ നഷ്ട്പെട്ടതിന്റെ വേദനമാറുന്നതിനു മുമ്പുതന്നെ ‘N ടിവി‘ക്ക് തങ്ങളുടെ രണ്ടാമത്തെ കുട്ടിയേയും നഷ്ടപ്പെടുത്തേണ്ടി വന്നു.പണ്ട് ‘അണിയറ‘ എന്ന കുട്ടിയെ ദൂരദര്‍ശനില്‍ വളര്‍ത്താന്‍ വിട്ടതാണ്.ദൂരദര്‍ശന്‍ പറഞ്ഞു വിട്ടപ്പോള്‍തങ്ങള്‍ ‘അണിയറ’മോനെ വളര്‍ത്തിക്കൊള്ളാമെന്ന് പറഞ്ഞ് സൂര്യ വിളിച്ചോണ്ട് പോയി.അവിടെ ചെന്നിട്ടും‘അണിയറ’മോന്‍ നന്നായില്ല.അവിടയും അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയാന്‍ തുടങ്ങി.അവരും പറഞ്ഞു വിട്ടു.‘അണിയറ’മോന്‍ സത്യം മാത്രമേ പറയാവൂ എന്ന് പറഞ്ഞ് ഇന്‍ഡ്യാ വിഷന്‍ ‘അണിയറ’മോനെ വിളിച്ചുകൊണ്ടുപോയി.‘അണിയറ’മോന്‍ പറയുന്ന സത്യം കേട്ട് ഞെട്ടിയ ഇന്‍ഡ്യാ വിഷനും അണിയറമോനെ പറഞ്ഞുവിട്ടു.പാവം ‘അണിയറ’മോന്‍ ! അകാലത്തില്‍ പൊലിയാനായിരുന്നു അവന്റെ വിധി!!!
‘അണിയറ’മോന് സംഭവിച്ച ഗതി തന്നെയാണോ സാക്ഷിക്കുട്ടനും സംഭവിക്കുന്നതെന്ന് അറിയാന്‍ കുറച്ചു നാളുകള്‍കൂടി കാത്തിരിക്കണം.ഏതോ ഒരു ‘ബ്രൂട്ടസ് ‘സാക്ഷിയുടെ കൊമ്പും ഊരി കണ്ണും കുത്തിപ്പൊട്ടിച്ചു.എന്തുകൊണ്ടാണ്സാക്ഷിയുടെ കൊമ്പ് ഊരിയതന്ന് അറിയണമെങ്കില്‍ മെയ് മൂന്ന് ശനിയാഴ്ച്‌ത്തെ മലയാളമനോരമയുടെ ‘പിന്നാമ്പുറം‘ഒന്നു വായിച്ചു നോക്കിയാല്‍ മതി.
ഇന്നലെ രാത്രിയിലത്തെ കൈരളിവാര്‍ത്തയില്‍ സന്തോഷ് മാധവനെക്കുറിച്ചുള്ള വാര്‍ത്തയുടെ അവസാനം കേട്ടത്.“കൈരളി ഒരിക്കല്‍ കൂടി ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റി”.ഇതു തന്നെയാണ് സാക്ഷിയുടെ കാര്യത്തിലുംസംഭവിച്ചത്.“കൈരളി ഒരിക്കല്‍ കൂടി സഖാക്കളോടുള്ള പ്രതിബദ്ധത നിറവേറ്റി”.‘ഒരു ജനതയുടെ ആത്മാവിഷ്ക്കാര‘ത്തില്‍ കയറി സ്വന്തം ആവിഷ്ക്കാരം കാണിക്കാന്‍ സാക്ഷി ഇറങ്ങിപ്പുറപ്പെട്ടത് തന്നെ തെറ്റ്.‘N ടിവി‘പ്രത്യേകിച്ച് ലീനും ഏലിയാസും ഒന്നു ഓര്‍ക്കണമായിരുന്നു അപ്രിയസ്‌ത്യങ്ങള്‍ വന്ന് സാക്ഷിയില്‍ വീണാലുംസാക്ഷി ചെന്ന് അപ്രിയസ്‌ത്യങ്ങളില്‍ വീണാലും സാക്ഷിക്ക് തന്നയാ അതിന്റെ കേടന്ന്.ആളും തരവും നോക്കിയേഅപ്രിയ സത്യങ്ങള്‍ വിളിച്ചു പറയാവൂ എന്ന് സാക്ഷിക്ക് മനസ്സിലായിട്ടുണ്ടാവും.
എന്തെല്ലാം പുകിലായിരുന്നു; കൊമ്പ്,സത്യം,അപ്രിയ സത്യം,ഒറ്റക്കണ്ണ്...എന്നിട്ടോ ?... അവസാനം പവനായി ശവമായി !!!!
Sunday, May 11, 2008
Subscribe to:
Post Comments (Atom)

13 comments:
സത്യമാണോ കലികാലൻ? സാക്ഷിയുടെ കൊമ്പൂരിയൊ? പക്ഷെ ഇതു കുറേക്കൂടി മുൻപ് പ്രതീക്ഷിച്ചിരുന്നു. ഇടതു സർക്കാർ അധികാരത്തിൽ വന്നതു മുതൽ. കാരണം സാക്ഷി എല്ലാം കാണുന്നു എല്ലാം പറയുന്നു എന്ന സത്യസന്ധമായ കാച്ച് വേഡിൽ ഉറച്ചു നിന്നാൽ യു. ഡി. എഫ് സർക്കാരിലെ മന്ത്രിമാരെ (പ്രത്യേകിച്ചും ചില മന്ത്രിമാരെ) തൊലിയുരിക്കുന്നപോലെ എൽ.ഡി.എഫില് നടക്കില്ലാന്നതു തന്നെ. എന്തായാലും 2 വർഷം കൂടെ സാക്ഷിക്ക് ആയുസ്സ് നീട്ടിക്കിട്ടിയതു തന്നെ ഭാഗ്യം!! ഇതു മുൻകൂട്ടി മനസ്സിലാക്കാൻ ഏലിയാസ് ജോണിനും കഴിയാതെ പോയി!.
ഇനിയിപ്പോ ആകെയൊരു 'കണ്ണാടി' മാത്രമുണ്ട് . അതെന്നാണാവോ പൂട്ടിക്കെട്ടിപ്പോവുക..
സാക്ഷി തിരിച്ചു വന്നാലും ഇല്ലെങ്കിലും കുഴപ്പമില്ല. പക്ഷെ അണിയറ.. അതു തിരിച്ചുവരണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്..
സാക്ഷിയും, കണ്ണാടിയും, അണിയറയും ജനപ്രീയ പരിപാടികളായിരുന്നു......
പേരു മാറിയാലും മറ്റൊരു വേഷത്തില്‍ വരാതിരിക്കാനാവില്ല.........
അമൃതയുടെ “കാണാന്‍ മറന്നതും കേള്‍ക്കാനും”, “ഉള്ളറകള്‍” തുടങ്ങിയവ ഈ വകുപ്പില്‍ പെടുത്താവുന്ന പരിപാടികളാണ്. നിഷ്പക്ഷമെന്ന് എനിക്ക് തോന്നിയിട്ടുമുണ്ട്.
സാക്ഷിയുടെ കൊംബിനു മൂര്‍ച്ചകുറഞ്ഞത് അറിഞ്ഞില്ലേ.... കഴിഞ്ഞ 2 വര്‍ഷം ആയി സക്ഷി പലതും കാണുനില്ല. ഒരു കണ്ണാടി വേണം. പക്ഷേ ചുരുങ്ങിയത് 3 വര്‍ഷം എങ്കിലും കഴിയാതെ കാണ്ണാടി കിട്ടില്ല പോലും.
സാക്ഷിയും പൊളിറ്റ്രിക്സും രാഷ്ട്രീയ ഹാസ്യങ്ങള്‍ ആണെങ്കില്‍ അണിയറയും കണ്ണാടിയും വസ്തുനിഷ്ഠമാണ്.അവ നിലനില്‍ക്കട്ടെ.എന്തായാലും ചാനലുകള്‍ക്ക് വിവിധ താല്പര്യങ്ങള്‍ കണുമല്ലൊ..അപ്പോള്‍ അതിനെതിരെ വരുന്നവ ഇങ്ങനെയായിപ്പോകുന്‍.സാധാരണം
അണിയറ ഒരാവേശമായിരുന്നു. അക്കാലത്ത് കാത്തിരുന്നു കാണുമായിരുന്ന ഒരേയൊരു ടിവി പ്രോഗ്രാം. സൂര്യ വിട്ട് ഇന്ത്യാവിഷനിലെത്തിയപ്പോഴേക്കും അണിയറയുടെ ചൂടും ചൂരും പോയിരുന്നു..എന്നത് വേറെക്കാര്യം..
sakshikku thimiram pidichittu varsham 2 aayi. kannu kanathavane vridha sadhanathilakkanam.amrithayile nadakame ulakavum kollam
‘കണ്ണാടി‘ പൂട്ടിക്കെട്ടാതിരിക്കട്ടെ.
‘സാക്ഷി‘ പണ്ടേ വെറുപ്പായിരുന്നു.
ആ ചാനലില്‍ വരുന്ന വാര്‍ത്താധിഷ്ടതമായ എല്ലാ പരിപാടികളോടും വെറുപ്പ് തന്നെ. അതൊരു പാര്‍ട്ടി ചാനലല്ലേ ? അപ്പോള്‍ ഇതൊക്കെ സ്വാഭാവികം. ജനങ്ങളെ ഉദ്ധരിക്കാന്‍ വേണ്ടിയല്ലല്ലോ ? പാര്‍ട്ടിയെ ഉദ്ധരിക്കാനും കൂട്ടത്തില്‍ സ്വയം ഉദ്ധരിക്കപ്പെടാനുമല്ലേ ഇതൊക്കെ?
അതില്‍ നമുക്കാവശ്യമുള്ളത് എടുക്കുക. ബാക്കി വിട്ടുകളയുക. അതാണ് ഈയുള്ളവന്റെ പോളിസി.
രാഷ്ടീയം ഒന്നുമാത്രമാണ് നമ്മുടെ കൊച്ചു കേരളത്തിന്റെ ശാപം.
ഓ.ടോ : - പടച്ചോനേ.... ഇനി ഈ കമന്റിന്റെ പേരില്‍ എന്നെ മെക്കിട്ടുകേറാനൊന്നും ആരും വരല്ലേ ?
:) :)
ഇതുവരേയുള്ള സാക്ഷിയുടെ പ്രോഗ്രാം സി.ഡി ഇനിയേതെങ്കിലും സന്തോഷ്മാധവന്‍റെ ഫ്ലാറ്റില്‍ന്നിന്നും റൈഡില്‍ കണ്ടു കിട്ടാം
സൂര്യയില്‍ നല്ലനിലയില് വന്നിരുന്ന അണിയറ അവസാനഘട്ടത്തില്‍ പലര്‍ക്കും വേണ്ടി വിടുപണി ചെയ്യുന്നതായി തോന്നിയിരുന്നു.
വിഴിഞം കന്റെയിനര്‍ ടെര്‍മിനലിനു വേണ്ടി നടത്തിയ എപ്പിസോഡുകള് ഉദാഹരണം.
വിഴിഞത്ത് കണ്ടെയിനര്‍ടെര്‍മിനലും തുറമുഖവും സ്ഥാപിക്കാനുള്ള എല്ലാ സൌകര്യങളും ഉണ്ട്.
പക്ഷേ വല്ലാര്‍പാടത്തിന് പകരം വിഴിഞം വരണം എന്ന രീതിയില്‍ ആയിരുന്നു അണിയറയുടെ വാദം.
പിന്നെ എന്‍.ടി.വിയുടെ വാരിക..അവരുടെ വ്യവസായപദ്ധതികള് തുടങിയവയുടെ പരസ്യം പരിപാടിക്കിടയില്‍ യുക്തിബോധം ഇല്ലാതെ വരാന്‍ തുടങിയിരുന്നു.
പിന്നെ സാക്ഷി ഒരിക്കലും എല്ലാം കാണുന്നുണ്ടായിരുന്നില്ല.
ഇടതുകണ്ണ് എപ്പോഴും ഭരണം ഇല്ലാത്തപ്പോഴും ഉള്ളപ്പോഴും അടഞു തന്നെ ഇരിക്കുകയായിരുന്നു.
അണിയറക്കും സാക്ഷിക്കും സംഭവിച്ചത് എന്‍.ടി.വിയുടെ കയ്യിലിരിപ്പ് മൂലം തന്നെയായിരുന്നു.
saakshi Jai Hind channelil varatte.. till next election..
hi manu, thats a good idea.
Post a Comment