Tuesday, May 13, 2008

ഏഷ്യാനെറ്റിനെ പിന്തുടരുന്ന റജീനയുടെ അഭിമുഖപ്രേതം:

മനുഷ്യനു നന്നാവാന്‍ കുറേസമയവും നശിക്കാന്‍ കുറച്ചുസമയവും മതി എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.ഏതൊരു മനുഷ്യന്റെയും ജീവിതത്തില്‍ ഒരു തെറ്റ് സംഭവിച്ചിട്ടുണ്ടങ്കില്‍ ജീവിതാവസാനം വരെയും ആ തെറ്റ് അവനെ ഇടയ്ക്കിടെആളുകള്‍ അവനെ ഓര്‍മ്മിപ്പിക്കുകയും അവനെതിരെയുള്ള ആ‍യുധമാക്കുകയും ചെയ്യും.മനുഷ്യനെപോലെ തന്നെആണ് ഇപ്പോള്‍ ചാനലുകളുടേയും കാര്യം.

12-05-08 തിങ്കളാഴ്ചത്തെ ഏഷ്യാനെറ്റ്ന്യൂസ് അവര്‍ അവതരിപ്പിക്കുന്നത് വേണുവാണ്.ഒരാഴ്ചയായി നമ്മുടെ ചാനലുകളില്‍ നിറഞ്ഞുനില്‍ക്കുന്നത് സന്തോഷ്‌മാധവന്‍ ആണല്ലോ?മാധവനെ ഇപ്പോള്‍ പിടിക്കും,കുറച്ചുകഴിഞ്ഞിട്ട്പിടിക്കും,മാധവന്‍ മുങ്ങി,മുങ്ങിയതല്ല മുക്കിയതാണ് എന്നൊക്കെ ചാനലുകാരു തന്നെ ഓരോന്ന് സങ്കല്‍പ്പിച്ച്വാര്‍ത്തകള്‍ സൃഷിടിക്കുന്ന ദിവസംകൂടിയായിരുന്നു തിങ്കളാഴ്ച്. ആള്‍ദൈവങ്ങളെക്കുറിച്ചും അന്ധവിശ്വാസത്തേയുംക്കുറിച്ച് എല്ലാവരും ചര്‍ച്ചചെയ്തു.

തിങ്കളാഴ്ച യുവമോര്‍ച്ചയുടെ സുരേന്ദ്രന്‍ ഒരു ആരോപണം ഉന്നയിച്ചു.മാധവനും ബിനീഷ് കോടിയേരിയും തമ്മില്‍ബിസിനസ്സ് ബന്ധമുണ്ടന്ന്.ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഏഷ്യാനെറ്റ് സ്റ്റുഡിയോയില്‍ സുരേന്ദ്രനുംടെലിഫോണ്‍ ലൈനില്‍ ഡിവൈഎഫ്‌ഐ യുടേ ശ്രീരാമകൃഷ്ബ്നും.വേണുവിന്റെ മേല്‍നോട്ടത്തില്‍ വാദപ്രതിവാദങ്ങള്‍ മുന്നേറി.സുരേന്ദ്രന്‍ പറയുന്ന വാദങ്ങള്‍ തടഞ്ഞ് ശ്രീരാമകൃഷ്ണന്‍ മറുവാദം ഉന്നയിക്കുന്നു.ചര്‍ച്ചകാടുകയറിത്തുടങ്ങി.ചര്‍ച്ച വാര്‍ത്തകളുടെ തമസ്ക്കരണത്തില്‍ എത്തി. കാടുകയറ്റം നടന്നെങ്കിലും ചൂടുപിടിച്ച ചര്‍ച്ച തന്നെയാണ് നടക്കുന്നത്.ചര്‍ച്ചയ്ക്കിടയ്ക്ക് കേസുകളില്‍സുപ്രീം കോടതിയില്‍ ഗവണ്മെന്റ് എടുക്കുന്ന നിലപാടുകളെക്കുറിച്ച് സുരേന്ദ്രന്‍ സംശയം പ്രകടിപ്പിച്ചു.കോഴിക്കോട്പെണ്‍‌വാണിഭക്കേസിലും(ഐസ്ക്രീം പാര്‍‌ലര്‍) മുരിങ്ങൂര്‍ ധ്യാനമന്ദിരക്കേസിലും ഗവണ്മെന്റ് എടുത്ത നിലപാടുകളെ സുരേന്ദ്രന്‍ചോദ്യം ചെയ്തു.ആവേശം കയറിയ വേണുവും ഇതു തന്നെ ആവര്‍ത്തിച്ചു ശ്രീരാമകൃഷ്ണനോട് ചോദിച്ചു.വരാനിരിക്കുന്ന അപകടം വേണുവിന് മുന്‍‌കൂട്ടി കാണാന്‍ കഴിഞ്ഞില്ല.

ഐസ്ക്രീം പാര്‍‌ലര്‍ കേസില്‍ ഏഷ്യാനെറ്റിന്റെ ധാര്‍മ്മികതയെ ശ്രീരാമകൃഷ്ണന്‍ ചൊദ്യം ചെയ്ത ഉടനെ ടെലിഫോണ്‍ബന്ധം മുറിഞ്ഞു.(മുറിച്ചതാണന്ന് ഉറപ്പ്).വേണുവിന്റെ മുഖം വിവര്‍ണ്ണമായത് ന്യൂസ് അവറിന്റെ എല്ലാപ്രേക്ഷകരുംമനസ്സിലാക്കിയിട്ടുണ്ടാവും.ഒരു നിമിഷത്തേക്ക് വേണുവിന് ശബ്ദവും നഷ്ടപ്പെട്ടു.എന്തു പറയണമെന്ന് അറിയാന്‍വയ്യാത്ത അവസ്ഥ.നമുക്ക് സമയക്കുറവുണ്ട് ,ഞാന്‍ തന്നെ ഇത്തരം പരാമര്‍ശങ്ങള്‍ക്ക് വഴിവെച്ചതെന്ന് വേണുകുറ്റസമ്മതം നടത്തി വിഷയം വീണ്ടും പഴയ ട്രാക്കില്‍ എത്തിച്ചു.ഐസ്ക്രീം പാര്‍‌ലര്‍ കേസിലെ റെജീനയുടെഅഭിമുഖം എടുത്തിട്ട് അത് പ്രക്ഷേപണം ചെയ്യാതെ പൂഴ്ത്തിയ ഏഷ്യാനെറ്റിന്റെ ധാര്‍മ്മികതയെ ആണ് ശ്രീരാമകൃഷ്ണന്‍ ചൊദ്യം ചെയ്തത്.അഭിമുഖം പൂഴ്ത്തിയവനെ വേണു മനസ്സില്‍ പത്തിരുന്നൂറ് തെറി വിളിച്ചിട്ടുണ്ടാവും.ലോകം അവസാനിക്കുന്ന കാലം വരേയും ഏഷ്യാനെറ്റിന്റെ ‘ഐസ്ക്രീം പാര്‍‌ലര്‍ ധാര്‍മ്മികതയെ’ ഇടയ്ക്കിടെആളുകള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കും.

ഏഷ്യാനെറ്റിന് റെജീനയുടെ അഭിമുഖം കൊടുക്കാത്തതിന്റെ പേരിലാണ് പഴികേള്‍ക്കേണ്ടി വരുന്നതെങ്കില്‍ഇന്ത്യാവിഷന് റെജീനയുടെ അഭിമുഖം കൊടുത്തതിന്റെ പേരിലാണ് പഴികേള്‍ക്കേണ്ടി വരുന്നത്.(ഏഷ്യാനെറ്റ്മുക്കിയ റെജീനയുടെ അഭിമുഖം സം‌പ്രക്ഷേപണം നടത്തിയത് ഇന്ത്യാവിഷനാണ്.റെജീനയെ വിശുദ്ധയായിഅവതരിപ്പിച്ച്,റെജീനയെ ആഘോഷമാക്കി മാറ്റി എന്നാണ് ഇന്ത്യാവിഷനെതിരെയുള്ള ആരോപണം)എല്ലാ ചാനലുകളുടേയും ധാര്‍മ്മികതേയും സത്യസന്ധതേയും ചോദ്യം ചെയ്യനായിട്ട് അവരവര്‍തന്നെയായിട്ട്ഓരോന്ന് ഉണ്ടാക്കി വച്ചിട്ടുണ്ട്.ഏഷ്യാനെറ്റ് റെജീനയുടെ അഭിമുഖം കൊടുക്കാത്തത്;ഇന്ത്യാവിഷന്‍ റെജീനയുടെ അഭിമുഖംആഘോഷമാക്കിയത് ,കൈരളി ഫാരിസിന്റെ അഭിമുഖം നല്‍കിയത്,സൂര്യ പത്മതീര്‍ത്ഥകുളത്തില്‍ ഒരാളെമുക്കികൊല്ലുന്നത് ലൈവ് ടെലിക്കാസ്റ്റ് നടത്തിയത് ,മനോരമയാണങ്കില്‍ ഇല്ലാത്ത് തീയതികളില്‍ വാര്‍ത്തകള്‍കൂടുതല്‍ ആളുകള്‍ കണ്ടു എന്നവകാശപ്പെട്ട് പരസ്യം നല്‍കിയതില്‍.

എവിടെ ഏത് മാധ്യമ ചര്‍ച്ചനടന്നാലും ഏഷ്യാനെറ്റും,ഇന്ത്യാവിഷനും,കൈരളിയും ഈ ആരോപണങ്ങള്‍ ആണ്പരസ്പരം ഉന്നയിച്ച് ചര്‍ച്ചകളില്‍ മേല്‍ക്കോയമ നേടാന്‍ ശ്രമിക്കുന്നത്.

മറ്റൊരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ ,വാര്‍ത്താ ചാനലുകളിലെ ചര്‍ച്ചകള്‍ക്കിടയില്‍ തങ്ങള്‍ക്ക് ഇഷ്ടമല്ലാത്തകാര്യങ്ങള്‍ ആരെങ്കിലും പറഞ്ഞ് തുടങ്ങിയാലുടനെ സാങ്കേതിക തടസ്സം മൂലം അഭിപ്രായം പറയുന്നവരുമായിട്ടുള്ളബന്ധം പെട്ടന്ന് അവസാനിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ ?

13 comments:

G.manu said...

മീഡിയ പോലും ഇന്നു സ്വതന്ത്രമല്ല.. അതല്ലേ സത്യം..

പോസ്റ്റിനു നന്ദി

malayalamblogroll said...

ഏതെങ്കിലും പാര്‍ട്ടിയോട് കൂറു കാണിക്കാത്തെ ഏതേലും ചാനലുകള്‍ ഉണ്ടോ ഇപ്പോള്‍?

Joker said...

സന്തോഷ് മാധവന്‍ എന്ന ബിസിനസുകാരന്റെ (പെണ്ണ് ബിസിനസ്സ് ആയാലും റിയല്‍ എസ്റ്റേറ്റ് ആയാലും എല്ലാം ബിസിനസ് അല്ലെ)ഏഷ്യാനെറ്റ് അന്ന് പ്രക്ഷേപണം ചെയ്തത് ഒരു “ഫയങ്കരമായ “ സാഹസിക മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു.പക്ഷെ കാര്യങ്ങള്‍ മാറി മറിഞ്ഞു കൈരളി പിന്നാലെ കൂടെ കാര്യങ്ങള്‍ നാറ്റിച്ചു.ഫാരിസ് അബൂബക്കറിനോളം വരില്ലല്ലോ സ്വാമികള്‍.ഫാരിസ് അബൂബക്കറിന് രാഷ്ട്രീയത്തിലെ ഉന്നതരുമായി ബന്ധമുണ്ട് മൂപ്പരുടെ കാര്യങ്ങള്‍ വെച്ച് പടം പിടിക്കാനും സുഹ്യത്തുക്കളായി പടം പിടിത്തക്കാരുമുണ്ട്.പക്ഷെ സന്തോഷ മാധവനെ പറ്റിയുള്ള പടം ഒരു പാട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്നു പോയി “ഏകലവ്യന്‍”.

സന്തോഷ് മാധവന് പറ്റിയ ഒരു പറ്റ് എന്നു വെച്ചാല്‍ അങ്ങോര് RSS ല്‍ ചേര്‍ന്നില്ല എന്നതാണ് ആയ സമയത്ത് വല്ല RSS ലോ മറ്റോ ചേര്‍ന്നിരുന്നെങ്കില്‍ യുവമോര്‍ച്ചക്കാരും ബ്ലോഗറില്‍ തന്നെയുള്ള കാണാപുറം നകുലന്‍ പോലെയുള്ള ബ്ലോഗര്‍മാരും സംഘ പ്രവര്‍ത്തകരും കൂടി സ്വാമികളേ രക്ഷിച്ചെടുത്തേനെ.എന്തു കാര്യം പോയ ബുദ്ധി ആന പിടിച്ചാല്‍ വരില്ലല്ലോ.

പിന്നെ ഏഷ്യാനെറ്റില്‍ സ്വാമികളുടെ അഭിമുഖം വന്നതില്‍ നമ്മള്‍ അത്ഭുതപ്പേടേണ്ടതില്ല ഏഷ്യാനെറ്റ് കുളിയാണ്ടാര്‍ ശ്രീ.മോഹനന്‍ കുവൈറ്റില്‍ നിന്ന് കാശ് അടിച്ചു മാറ്റി വന്നവനാണല്ലോ ????ഒരേ തൂവല്‍ പക്ഷികള്‍...

കള്ളനേ കള്ളന്റെ സങ്കടം മനസ്സിലാവൂ...

സാദിഖ്‌ മുന്നൂര്‌ said...

ugran

അനിരുദ്ധന്‍, അബുദാബി said...

തമ്മില്‍ ഭേദം സൂര്യ ടിവിയാണ്‌. വാര്‍ത്തകളില്‍ ആരുടെയും പക്ഷം കാണാറില്ല. കാര്യമാത്രപ്രസക്തങ്ങളായ കാര്യങ്ങളെ വാര്‍ത്തകളില്‍ ഉള്‍പ്പെടുത്തിക്കണ്ടിട്ടുള്ളൂ. വെറുതെ ചപ്പു ചവറ് വിളമ്പിക്കൊണ്ടിരിക്കാറില്ലെന്നര്‍ത്ഥം. സണ്‍ നെറ്റ് വര്‍ക്കിന്‌ തമിഴ്‌ നാടിന്‌ പുറത്ത് പ്രത്യേക രാഷ്ട്രീയ താല്പ്പര്യങ്ങളില്ലാത്തതിനാലാവാം സൂര്യ വേറിട്ടു നില്‍ക്കുന്നത്.

Nishedhi said...

Excellent review!! Keep it up!!

പ്രവീണ്‍ ചമ്പക്കര said...

ഇതു കലികാലം തന്നെ.. മീഡിയ ഉള്ളപ്പടെ എല്ലാം നിയന്ത്രിക്കുന്നത് ഒരേ ശക്തികള്‍.

Nachiketh_[ നചികേത് ] said...

ഗോപകുമാര്‍ പറഞ്ഞതു കേട്ടില്ലെ തര്‍ക്കിച്ചു നില്‍ക്കാന്‍ ഞങ്ങള്‍ക്കു സമയമില്ല വേണമെങ്കില്‍ കണ്ടാല്‍ മതി, കൂടെ കാണുന്നവരുടെ അളവും , അവര്‍ക്കറിയാം തങ്ങള്‍ നല്‍ക്കുന്നതാണ് കേരളീയ സമ്മൂഹത്തിനാവശ്യമെന്ന്, ഒരു പരദൂഷണത്തിനായെങ്കിലും

Nachiketh_[ നചികേത് ] said...

)_

ചിതല്‍ said...

കൂടേണ്ട പ്രേതം. കൂടുക തന്നെ വേണം..

പക്ഷേ മലയാളത്തിലെ ഏറ്റവും ടോപ്പ് വാർത്താവതാരകൻ വേണുവാന് -നിക്ഷ്പക്ഷത നോക്കിയാലും..

muthu said...

indiavision is the most powerful news channel and Nikesh is Daring and news caster.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

പാവം ഏഷ്യനെറ്റിനെ വെറുതെ വിട് മാഷെ അവര്‍ക്കും ജീവിച്ചു പോകണ്ടെ

ചില നേരത്ത്.. said...

ഒരു ലൈവ് പരിപാടിയില്‍ ഉണ്ടാകുന്ന പങ്കപ്പാട് ആയിരുന്നു വേണുവിന്റെ മുഖത്തുണ്ടായതെന്നോര്‍ക്കുന്നു. അരോചകമായത് വേണുവിന്റെ ചോദ്യങ്ങളായിരുന്നു. ചര്‍ച്ച ചൂട് പിടിച്ചപ്പോള്‍ വേണു ചോദ്യത്തിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. വസ്തുനിഷ്ടമായൊരു ഇടപെടല്‍ ഇത്തരത്തിലാണോ എന്ന ആശയക്കുഴപ്പമുണ്ടാക്കി അത്. മലയാള വാര്‍ത്താവായനക്കാരില്‍ ചിലരെങ്കിലും സുദീര്‍ഘവും കണിശതയില്ലാത്തതുമായ ചോദ്യങ്ങള്‍ കൊണ്ട് വിരസമായൊരു വാര്‍ത്താവിശകലന ഇടപെടലുകളാണ് നടത്തുന്നത്.