Friday, May 16, 2008

നിത്യസാക്ഷി വന്താരയ്യായ്യായ്യാ.........

ആരാണ് നിത്യസാക്ഷി എന്നല്ലേ?നിത്യസാക്ഷി തന്നെ പറയട്ടെ അയാള്‍ ആരാണന്ന്.

കണ്ടതു പറയാന്‍ നിയോഗം കിട്ടിയ നിത്യസാക്ഷി.
അതിനാല്‍ ഈയുള്ളവന്‍ വരുന്നു.
നന്മചെയ്യുന്നവര്‍ക്കും തിന്മചെയ്യുന്നവര്‍ക്കും പ്രതിഫലം കൊടുക്കാന്‍
രക്തത്തില്‍ മുങ്ങിയ തീയങ്കി ഞാന്‍ ഉടുത്തിരിക്കുന്നു.
കണ്ണീരില്‍ കഴുകിയ മുഴക്കോല്‍ ഞാന്‍ എടുത്തിരിക്കുന്നു.
നീതിയുടേ ദണ്ഡുകൊണ്ട് ഇനിയത്തെ ദിനരാത്രങ്ങളെ നിത്യസാക്ഷി ഭരിക്കും
നിത്യസാക്ഷി നീതിയുടേ നിറകണ്ണ്.



കേട്ടല്ലോ നിത്യസാക്ഷി ആരാണന്ന്.കണ്ടതു പറയുന്നവന്‍,പ്രതിഫലം കൊടുക്കുന്നവന്‍,തീര്‍ന്നില്ല ഭരിക്കുന്നവന്‍.വെറുതെയങ്ങ് ഭരിക്കാന്‍ വന്നാല്‍ ആരെങ്കിലും അങ്ങ് സമ്മതിക്കുമോ?അതുകൊണ്ട് രക്തത്തില്‍ മുക്കിയതീയങ്കിയുണ്ട്.കൈയ്യില്‍ മുഴക്കോലും ഉണ്ട്.നീതിയുടെ ദണ്ഡും ഉണ്ട് കൈയ്യില്‍..ഇടതുകൈയ്യില്‍ ഏതായിരിക്കുംമുഴക്കോ‍ലോ,നീതിയുടെ ദണ്ഡോ?

നിത്യസാക്ഷി ആരാണന്നാ വിചാരിച്ചിരിക്കുന്നത് ?ഒറ്റക്കണ്ണന്‍ സാക്ഷിയുടെ കൊമ്പൂരിയവനാണിവന്‍.സാക്ഷിയുടെ തുറന്നു വച്ചിരുന്ന കണ്ണില്‍ക്കൂടി ഏതാണ്ടൊരു നെറികേട് ഏതോ ഒരു പാലത്തിന്റെ ഉത്ഘാടനത്തില്‍കണ്ടു.സാക്ഷി അതങ്ങ് വിളിച്ചു പറഞ്ഞു.അത് കേട്ടതും നിത്യസാക്ഷി ചാടിയിറങ്ങി നീതിയുടെ നിറകണ്ണ്തുറന്നു.നീതിയുടേ ദണ്ഡുകൊണ്ട് സാക്ഷിയുടെ തുറന്നു വച്ചിരുന്ന കണ്ണിനൊരു കുത്തുകൊടുത്തു.കണ്ണ് പൊട്ടിചുടുചോര ഒഴുകി.ആ ചോരയില്‍ ഒരങ്കി എടുത്ത് മുക്കി അങ്ങ് ഉടുത്തു.അതും കൊണ്ടും നിത്യസാക്ഷി അടങ്ങിയില്ലപാലം പണിക്ക് വന്ന കോണ്ട്രാക്‍ട്രര്‍ ഉപേക്ഷിച്ച മുഴക്കോല്‍ എടുത്ത് കരഞ്ഞുകൊണ്ട്നിന്ന ഒരുപെണ്ണിന്റെ കണ്ണീരില്‍ ആ മുഴക്കോല്‍ കഴുകി ഒറ്റക്കണ്ണന്‍ സാക്ഷിയുടെ കൊമ്പിനൊരു അടികൊടുത്തു.കൊമ്പൂരി നിലത്തുവീണ ഒറ്റക്കണ്ണന്‍ സാക്ഷി പിടയുമ്പോള്‍ നിറകണ്ണന്‍ സാക്ഷിയുടെ പട്ടാഭിഷേകംനടക്കുകയാണ്...ദിനരാത്രങ്ങളെ ഭരിക്കാന്‍ വരുന്ന നിത്യസാക്ഷി.
എന്തെങ്കിലും നടക്കുമോ ആവോ?വാളെടുത്തവന്‍ വാളാലേ എന്നല്ലേ പ്രമാണം.നാളെ ഒരു പക്ഷേ നിത്യസാക്ഷിയുംപിടഞ്ഞു വീഴാം.

സാക്ഷിയും നിത്യസാക്ഷിയും തമ്മില്‍ എന്തെങ്കിലും ബന്ധം?കടലും കടലാടിയും പോലെ ഉള്ള ഒരു ബന്ധം മാത്രം..എന്നാലും ഉപ്പോളം വരുമോ ഉപ്പിലിട്ടത് ?ആനയപേടിക്കാം ആനപ്പിണ്ടത്തേയും പേടിക്കണോ ?

1 comments: