Tuesday, May 20, 2008

പോലീസിനും വേണ്ടേ ഒരു കാര്യക്ഷമതാ‌ വര്‍ഷം:

എസ്.എസ്.എല്‍.സി. ക്ക് 2007-2208 വര്‍ഷം കാര്യക്ഷമതാവര്‍ഷം ആയി ആഘോഷിച്ചതു കൊണ്ട്വിജയശതമാനം തൊണ്ണൂറ് കടന്നു. --- വാര്‍ത്ത

ഓരോ ഭരണകാലത്തും മാര്‍ക്കിടലില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് നമ്മുടെ ആഭ്യന്തരവകുപ്പ്ആണ്.പലപ്പോഴും ജയിക്കാനുള്ള മാര്‍ക്കിന്റെ ഏഴയലോക്കത്ത് വരത്തും ഇല്ല.കാര്യക്ഷമതവര്‍ദ്ധിപ്പിക്കാതെ ഒരു രക്ഷയും ഇല്ല എന്ന സ്ഥിതി വന്നരിക്കുന്നു.കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകഎന്നതില്‍ കായികവും,മാനസികവും,ബുദ്ധിപരവുമായ കാര്യങ്ങള്‍ അടങ്ങിയിരിക്കണം.പോലീസ്സേനയിലെ 80 ശതമാനം ആളികള്‍ക്കും പൊണ്ണത്തടിയും,അമിതവണ്ണം കൊണ്ടുള്ള ശാരീരികപ്രശ്നങ്ങളും ഉണ്ടന്ന് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു.

ഏതൊരു പ്രസ്ഥാനമോ,സംഘടനയോ,വകുപ്പോ ആണങ്കിലും അതിന്റെ വിജയത്തിന്റെ അടിസ്ഥാനംഎന്ന് പറയുന്നത് അതിലെ അംഗങ്ങള്‍ തമ്മിലുള്ള പരസ്പരവിശ്വാസമാണ്.ഇന്നത്തെ നമ്മുടെപോലീസിന് അത് ഇല്ലാതായിരിക്കുന്നു.രാഷ്‌ട്രീയ ബലവും.സംഘടനാ ബലവും ഉള്ളവന്‍ മാത്രമേപോലീസിലും രക്ഷയുള്ളു എന്ന് വന്നിരിക്കുന്നു.ഉദാഹരണത്തിന് ചങ്ങനാശേരി സംഭവും തന്നെഎടുക്കാം.എ.എസ്.ഐ. ഏലിയാസിനെ പട്ടികകൊണ്ട് അടിക്കുന്നത് കണ്ടു എന്നും,അടിയേറ്റാണ്മരിച്ചതും എന്ന് പറഞ്ഞ പോലീസുകാര്‍ തന്നെ ഇപ്പോള്‍ തങ്ങള്‍ ഏലിയാ‍സിനെ അടിക്കുന്നത്കണ്ടിട്ടില്ല എന്ന് മൊഴിമാറ്റി പറഞ്ഞു.സത്യം എന്താണന്ന് നമുക്കറിയില്ല.സത്യം എന്തു തന്നെആണങ്കിലും സഹപ്രവര്‍ത്തകന്റെ മരണം പോലും മറ്റെന്തിനോ ഒക്കയോ വേണ്ടി പോലീസ്തന്നെ ഉപയോഗിച്ചു എന്നു വ്യക്തം.മരണം നടന്ന് നിമിഷങ്ങള്‍ക്കകം ആഭ്യന്തര മന്ത്രിയുംഡിജിപിയും കൊലപാതകികള്‍ ആരാണന്നും കണ്ടെത്തി കഴിഞ്ഞിരുന്നു.പോലീസ്കുറെ ആളുകളെ അറസ്റ്റും ചെയ്തു.നിരപരാധികളായ അവരെ വനിതാ പോലീസ് പോലും ക്രൂരമായാണ് മര്‍ദ്ദിച്ചത്. മൊഴികള്‍ മാറ്റി വീണ്ടും കോടിയേരി പോലീസ് ജനങ്ങളുടെ മുന്നില്‍പരിഹാസ്യരായി.

ചിലപ്പോഴൊക്കെ പോലീസുകാരെ അവര്‍തന്നെ സഹായിക്കാറുണ്ട്.ഒരു കേസില്‍ കോടതിയില്‍നിന്ന് ജയിലിലേക്ക് കൊണ്ടുപോയ പ്രതിയായ പോലീസുകാരനെ ഫോട്ടോ എടുക്കാതിരിക്കാന്‍ വേണ്ടി ആള്‍മാറാട്ടം നടത്തി ജീപ്പില്‍ ജയിലിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതും നമ്മുടെപോലീസ് തന്നെ ആണ്.

മലയാളികളുടെ മനസാക്ഷിയെ ഞട്ടിച്ച കൊലപാതക കേസുകളിലും പോലീസുകാര്‍ പ്രതി ആയിട്ടുണ്ട്.ഒരു യുവാവിനെ കൊന്ന് പതിനട്ട് കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ കൊണ്ട്ഇട്ടതിന് പിടിയിലായത് ഒരു പോലീസുകാരന്‍ ആണ്.തിരുവന്തപുരം മുതല്‍ കൊച്ചി വരെനീണ്ട ആ അന്വേഷണത്തില്‍ അവസാനം പ്രതി പിടിയിലാവുകയും ചെയ്തു.പോലീസില്‍ഇപ്പോഴും ക്രിമനലുകളും,ഗുണ്ടകളും ഉണ്ടന്ന് ഒരിക്കല്‍ കൂടി തെളിയുക്കുന്നതായിരുന്നു ഈകൊലപാതകം.ചങ്ങലയ്ക്ക് തന്നെ ഭ്രാന്ത് പിടിച്ചാല്‍ എന്താണ് അവസ്ഥ.

കുറച്ചു കാലങ്ങളായി ഭവന ഭേദങ്ങളുടെയും മോഷ്ണങ്ങളുടേയും വാര്‍ത്തകളാണ് കേള്‍ക്കുന്നത്.ഇതിലെ ഒരൊറ്റ പ്രതികളെപോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.നമ്മുടെ പോലീസിന്റെ ജോലിഎന്തൊക്കെ ആണ്? ക്രമസമാധാന പാലനം തന്നെ അല്ലേ എന്ന് ചിലപ്പോള്‍ നമുക്ക് സംശയംഉണ്ടായേക്കാം.ഇപ്പോള്‍ നമ്മുടെ പോലീസിന്റെ പ്രധാന പണി ലോട്ടറി വില്പന ആണ്.ലക്ഷം വീട്കോളനികളുടെ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഇറക്കിയ ലോട്ടറികള്‍ കൂടുതലായും കില്‍ക്കുന്നത്പോലീസ് സേനയില്‍ക്കൂടിയാണ്.സര്‍ക്കാര്‍ ശമ്പളം നല്‍കി നടത്തുന്ന ലോട്ടറി വില്പന.സ്പോര്‍ട്സ് ലോട്ടറിയും,ദുരിതാശ്വാസ ലോട്ടറിയും ഒക്കെ നമ്മുടെ പോലീസ് വിറ്റതാണ്.നമ്മുടെപോലീസ് സേനയ്ക്ക് ലോട്ടറി നടത്തിപ്പുകൂടി അങ്ങ് ഏല്പിച്ചാല്‍ നന്നായിരിക്കും.‌തോമസ് ഐസ്ക്സമ്മതിച്ചില്ലങ്കിലും കോടിയേരിക്ക് ലോട്ടറി വകുപ്പ് പിടിച്ച് വാങ്ങാവുന്നതാണ്. കര്‍മ്മം ചെയ്യുന്നവനാണല്ലോ അതിന്റെ ഫലം കിട്ടേണ്ടത്.

നമ്മുടെ പോലീസ് വകുപ്പിന് പണ്ടു തന്നേ പേരുദോഷം കിട്ടിയതാണ്.കള്ളന്മാരുടെയും കൊള്ളക്കാരുടേയും പങ്കുപറ്റുന്നവരാണ് പോലീസുകാരന്ന്.ആ പേരുദോഷം അരക്കിട്ട് ഉറപ്പിക്കാനാണ്എപ്പോഴും നമ്മുടെ പോലീസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.സന്തോഷ് മാധവന്റെ (താന്‍ സ്വാമിയല്ലന്ന്സന്തോഷ് തന്നെ പറഞ്ഞതു കൊണ്ട് സ്വാമി എന്നു പറയുന്നില്ല) ഫ്ലാറ്റില്‍ നിന്ന് കിട്ടിയ യൂണിഫോംമരിച്ചുപോയ ഒരു പോലീസുകാരന്റെ ആയിരുന്നു വെന്ന് പത്രസമ്മേളനത്തില്‍ മനോജ് ഏബ്രഹാംപറഞ്ഞപ്പോള്‍ അതെല്ലാവരും വിശ്വസിച്ചതാണ്.പത്രക്കാര്‍ അന്വേഷിച്ചിറങ്ങിയപ്പോഴാണ് സത്യംഅറിയുന്നത് സ്ന്തോഷ് മാധവന്‍ കടവന്ത്രയില്‍ എത്തുന്നതിനു മുമ്പേ മനോജ് ഏബ്രഹാം പറഞ്ഞപോലീസുകാരന്‍ മരിച്ചു പോയിരുന്നുവെന്ന്. (മനോജ് ഏബ്രഹാമിനെ മലയാളികള്‍ക്ക് അവിശ്വസിക്കേണ്ട കാര്യമില്ല... പോലീസ് ശരിയായി പ്രവര്‍ത്തിച്ചാല്‍ കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക്അറുതി ഉണ്ടാക്കാം എന്ന് കാണിച്ചു തന്നത് ഇദ്ദേഹം തന്നെ അല്ലേ.മനോജ് ഏബ്രഹാം,സിബി മാത്യുതുടങ്ങിയ ചില വിരലില്‍ എണ്ണാവുന്നവരുടെ ‘പച്ചപ്പില്‍’ മാത്രമാണ് നമ്മുടെ പോലീസില്‍ ജനങ്ങള്‍ക്കുള്ളവിശ്വാസം പൂര്‍ണ്ണമായി നഷ്ടപെടാത്തത്.)

ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് ബൈക്കില്‍ പോയവരെ ലാത്തികൊണ്ട് എറിഞ്ഞിട്ടതാണ്നമ്മുടെ പോലീസ്.ഇത്രയ്ക്ക് ശുഷ്‌ക്കാന്തിയുള്ള പോലീസുകാരുടെ വാസസ്ഥലത്താണ് കഴിഞ്ഞആഴ്ച് ഒരു സ്വാമി പോലീസ് സ്റ്റേഷനില്‍ കയറി വെടി പൊട്ടിച്ചത്.വെറും വെടിയല്ലായിരുന്നു അത്. (ഭദ്രന്‍ താന്‍ സാമി അല്ലന്ന് പറഞ്ഞു വെങ്കിലും നമ്മുടെ സുധാകരന്‍ മന്ത്രിക്ക് അതത്രെ ഇഷ്ടപെട്ടിട്ടില്ല.സ്വാമിയാണങ്കിലും അല്ലങ്കിലും ഈ മന്ത്രിക്ക് ഗദകൊണ്ടുള്ള പ്രയോഗം നടത്താന്‍അറിയാം.പച്ച ഈര്‍ക്കിലും മൊട്ടുസൂചിയൊക്കെ ഇപ്പോള്‍ പ്രയോഗിച്ചാല്‍ ഫലം കിട്ടില്ലന്ന് സര്‍വ്വവിജ്ഞാനകോശമായ മന്ത്രിക്ക് അറിയാം.കോടിയേരിക്ക് വേണമെങ്കില്‍ സുധാകരമന്ത്രിക്ക്ശിഷ്യപ്പെടാം അല്ലങ്കില്‍ തന്റെ പണി അദ്ദേഹത്തെ ഏല്‍പ്പിക്കാം.).പരാതികൊണ്ടുവരുന്നവര്‍ക്ക്വരെ കസേര കൊടുക്കാത്ത നമ്മുടെ പോലീസ് ഭദ്രന് കസേര കൊടുത്തു എന്നു മാത്രമല്ല,ഒരു പവര്‍ പ്ലഗിന്റെ അടുത്തുതന്നെ കസേര ഇട്ടുകൊടുത്തു.സ്വാമി കസേരയില്‍ ഇരുന്ന് മൊബൈല്‍ഒക്കെ വിളിച്ചങ്ങ് ഇരുന്നു.(മൊബൈല്‍ ചാര്‍ജര്‍ സ്വാമി തന്നെ കൊണ്ടു വന്നതാണോ എന്ന്ഒരു പിടിയും ഇല്ല.)നിരായുധന്റെ മണ്ടയ്ക്ക് കുതിര കയറാനേ നമ്മുടെ പോലീസിന് കഴിയത്തുള്ളൂഎന്ന് ഒരിക്കല്‍ കൂടി ഏമാന്‍മാര്‍ കാണിച്ചു തന്നു.

ചില കാര്യങ്ങള്‍ നമ്മള്‍ വിസ്‌മരിച്ചു കൂട.ചേലാമ്പ്രയിലെ ബാങ്ക് കൊള്ളക്കാരെ പിടിച്ച് പോലീസ്അഭിന്ദനം അര്‍ഹിക്കുന്നു.അതില്‍ പോലും രാഷ്ട്രീയം കലര്‍ത്താന്‍ ചില പോലീസുകാര്‍ ശ്രമിച്ചു.അന്വേഷ്ണ സംഘത്തില്‍ ഇല്ലായിരുന്ന ചില സംഘടനാപോലീസുകാര്‍ക്കും റിവാര്‍ഡ് കൊടുക്കാന്‍നീക്കമുണ്ടായിരുന്നു വെന്ന് വാര്‍ത്തയുണ്ടായിരുന്നു.

ജനങ്ങളുടെ ജീവനും സ്വത്തിനും കാവലാള്‍ ആകേണ്ട പോലീസ് അതിനു വേണ്ടിയാണ് ശ്രമിക്കേണ്ടത്.ലോട്ടറി വില്‍ക്കാനിവിടെ ആയിരക്കണക്കിന് ഏജന്റുമാര്‍ ഉണ്ട്.അവരുടെ പണികൂടിഎന്തിന് പോലീസ് ഏറ്റെടുക്കുന്നു.പോലീസിലും ഒരു കാര്യക്ഷതാവര്‍ഷം നടത്തേണ്ടിയിരിക്കുന്നു.അങ്ങനെ എന്തെങ്കിലും നടക്കുമോ ? ഏയ്... എവിടെ നടക്കാന്‍ ....!!!! പട്ടിയുടെ വാല്‍ പന്തീരാണ്ട്കൊല്ലം കുഴലില്‍ ഇട്ടാന്‍ വാല്‍ നിവരുമോ ? പോലീസിന്റെ വാല്‍ നിവരണമെങ്കില്‍ അത്‌ഭുതങ്ങള്‍നടക്കണം. അത്തരം അത്ഭുതങ്ങള്‍ നടക്കുമെന്നു തന്നെ നമുക്ക് കരുതാം.ചിന്തിക്കുന്നതിനുംസ്വപ്നങ്ങള്‍ കാണുന്നതിനും ആര്‍ക്കും പണം കൊടുക്കണ്ടായല്ലോ?

1 comments:

Eldho said...

Sookshichal dukkikendaaaaaaa