വാളെടുത്തവന്‍ എല്ലാം വെളിച്ചപ്പാട് എന്ന രീതിയിലായി നമ്മുടെ കേരളത്തിലെ കാര്യങ്ങള്‍.തരികിട പരിപാടികളുമായി കഴിഞ്ഞുകൂടുമ്പോള്‍ നാട്ടുകാര്‍ ഓടിക്കുമ്പോള്‍ എവിടോട്ടെങ്കിലുംകുറച്ചുനാളത്തേക്ക് മാറിനില്‍ക്കുക.എന്നിട്ട് ഒരു സുപ്രഭാതത്തില്‍ താടിയും മുടിയും നീട്ടിപ്രത്യക്ഷപ്പെടുക.ഇത്രയും നാളും ഇത്തരം പ്രത്യക്ഷപെടലുകള്‍ക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു.ഇനി അതല്ലല്ലോ സ്ഥിതി.ഇത്തരം സ്വാമിമാരുടെ തുറപ്പുചീട്ടായിരുന്നു പ്രവചനങ്ങള്‍.സുനാമിയുംചിക്കന്‍ഗുനിയായും ഒക്കെ ചില സ്വാമിമാര്‍ പ്രവചിച്ചിരുന്നതാണന്ന് പോലും.എപ്പോള്‍ എവിടെ വെച്ച്ആരോട് എങ്ങനെ പ്രവചിച്ചു എന്നൊന്നും ചോദിക്കരുത്.അങ്ങ് പ്രവചിച്ചിരുന്നു എന്ന് പറഞ്ഞാല്‍അതങ്ങ് കേള്‍ക്കുക.
നമ്മുടെ രാഷ്‌ട്രീയത്തിലെ സ്വാമിയായ മുരളിസ്വാമി(പ്രവചനങ്ങള്‍ നടത്തി എന്നതുകൊണ്ടു മാത്രമാണ്ഇപ്പോള്‍ സ്വാമി എന്ന് വിളിക്കുന്നത്.ബാക്കിയൊക്കെ വഴിയെ മനസ്സിലാക്കാം.) കോണ്‍ഗ്രസിലെഇപ്പോഴത്തെ പ്രശ്നങ്ങള്‍ പ്രവചിച്ചതാണന്ന് അദ്ദേഹം തന്നെ പറയുന്നു.താന്‍ നേരത്തെ പ്രവചിച്ചകാര്യങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സില്‍ നടക്കുന്നതെന്നാണ് മുരളി സ്വാമി പറയുന്നത്.എന്തെല്ലാംപ്രശ്നങ്ങള്‍ എന്നു ചോദിക്കരുത്.എല്ലാ സ്വാമി പ്രവാചകന്മാരെയും ജ്യോതിഷകളേയും പോലെനമ്മുടെ മുരളിസ്വാമിക്കും സ്വന്തം കാര്യങ്ങള്‍ പ്രവചിക്കാന്‍ കഴിഞ്ഞിട്ടില്ല.
സ്വന്തം കാര്യങ്ങള്‍ പ്രവചിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ മന്ത്രിയായതിനു ശേഷം തെരഞ്ഞെടുപ്പില്‍നിന്ന് തോറ്റ് തൊപ്പി ഇടത്തില്ലായിരുന്നല്ലോ?തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ വേറെ പാര്‍ട്ടി എന്ന്പറഞ്ഞു ഒരു പാര്‍ട്ടിയുണ്ടാക്കി.അതും പച്ചപിടിക്കില്ലന്ന് കണ്ടപ്പോള്‍ ഇന്ദിരാ ഗാന്ധിയെ കൂട്ടിനായി കൂട്ടിഒരു പാര്‍ട്ടി അങ്ങ് ഉണ്ടാക്കി.എന്നിട്ടോ ?ഒരു പാര്‍ലമെന്റ് സീറ്റിനായി വലുത് ഇടത് കരണം മറിഞ്ഞുനോക്കി.എന്നിട്ടും ആരും കൂടെ കൂട്ടിയില്ല.അപ്പോഴാണ് ഡല്‍ഹിയില്‍ ഒരുത്തന്‍ മുംബയിലെ ഒരു പാര്‍ട്ടിയുടെ ഫ്രാഞ്ചസിയുടെ പ്രവൃത്തനം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതായി അറിഞ്ഞത്.അതു തന്നെ തക്കംഎന്നുകരുതി മുരളി സ്വാമിയും സംഘവും ഫ്രാഞ്ചസിയില്‍ ചേര്‍ന്നു.എന്നിട്ടോ?ഇടതന്മാര്‍ ഫ്രാഞ്ചസിയുടെആളുകളെയങ്ങ് പുറത്താക്കി.മൂഷിക സ്ത്രി വീണ്ടും മൂഷിക സ്ത്രിയായി.
പോലീസ് പിടിയിലായ സ്വാമിമാരുടെ പേരില്‍ അല്ലറചില്ലറ തല്ലുകേസുകള്‍ ഉണ്ടന്ന് പറയുന്നത്കേള്‍ക്കുന്നുണ്ട്.നമ്മുടെ മുരളിസ്വാമിയും രണ്ടുമൂന്ന് തല്ലുപരിപാടികള്‍ നടത്തിയിട്ടുണ്ട്.വര്‍ഷങ്ങള്‍ക്ക്മുമ്പ് കളീയിക്കാവിളയിലും കുറച്ചു നാളുകള്‍ക്ക് മുമ്പ് ഉണ്ണിത്താന്റെയും ശരത് ചന്ദ്രപ്രസാദിന്റെയും നെഞ്ചത്തുംമുരളിസ്വാമി തല്ല് സ്പോണ്‍സര്‍ ചെയ്തു. തല്ലുകേസുകള്‍ ഉണ്ടങ്കില്‍ നിങ്ങള്‍ക്കൂം ഒരു സ്വാമി ആകാവുന്നതാണ്.തല്ലുപരിപാടികള്‍ അധിക യോഗ്യതയായി കണക്കാക്കുന്നതാണ്.
മുരളിസ്വാമിയുടെ പേരില്‍ എന്തെങ്കിലും കേസ് ഉണ്ടോ എന്ന് അറിയില്ല.വണ്ടിചെക്ക്,ആധാരം ,തുടങ്ങിയകേസുകളേ ഇതില്‍ ഉള്‍പ്പെടുത്തുകയുള്ളൂ.സ്വാമി ആയിക്കഴിഞ്ഞാല്‍ ആര്‍ക്കുവേണമെങ്കിലും ഉപദേശങ്ങള്‍കൊടുക്കാം.അയാള്‍ സ്വാമിയുടെ ഉപദേശങ്ങള്‍ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കൂകയോ ചെയ്യാം.അതെല്ലാം അവരുടെ ഇഷ്ടം.എന്താണങ്കിലും മുരളിസ്വാമികള്‍ ഉപദേശിച്ചുകൊണ്ടേ ഇരിക്കും.
ഇടതുപക്ഷം നന്നാവാന്‍ വേണ്ടിയാണത്രെ മുരളിസ്വാമികള്‍ ഇടതുപക്ഷത്തെ വിമര്‍ശിക്കുന്നത്.പ്രതിപക്ഷത്തെ ഉപദേശിച്ചാലും അവരൊന്നും നന്നാവാന്‍ പോകുന്നില്ലന്ന് സ്വാമിക്കറിയാം.അതുമാത്രമല്ല കഴിഞ്ഞ ഭരണകാലത്ത് ഇന്നത്തെ പ്രതിപക്ഷം അഞ്ചുവര്‍ഷം കൊണ്ട് ഏതാണ്ടൊക്കെകൊള്ളരുതായ്മകള്‍ ചെയ്തിരുന്നതുകൊണ്ട് അവരെ സ്വാമികള്‍ വിമര്‍ശിക്കുന്നില്ല.മുരളി സ്വാമിതന്റെ ഭൂതകാലം പെട്ടന്നങ്ങ് മറന്നു പോയതായിരിക്കും.
മുരളിസ്വാമികള്‍ തന്റെ പൂര്‍വ്വാശ്രമത്തില്‍ ഇന്നത്തെ പ്രതിപക്ഷം കഴിഞ്ഞ ഭരണം നടത്തിയപ്പോള്‍മന്ത്രിക്കസേരയില്‍ ഇരുന്നത് സ്വാമികളങ്ങ് മറന്നു.ഒരു ദുഃസ്വപ്നമായി മന്ത്രിക്കസേരയില്‍ കയറിയദിവസങ്ങള്‍ മറക്കാന്‍ മുരളിസ്വാമികള്‍ ശ്രമിക്കും.അതില്‍ നമുക്ക് വിമര്‍ശിക്കാനും പറ്റില്ല.എന്താണങ്കിലുംഅടുത്ത ഇലക്ഷനില്‍ മുരളിസ്വാമികളും ശിഷ്യരും രക്ഷപെടോമോന്ന് ആര്‍ക്കറിയാം.സ്വാമിമാര്‍ ആരുംസ്വന്തം ഭാവിയെക്കുറിച്ച് പ്രവചിക്കാറില്ലല്ലോ?
Wednesday, May 21, 2008
Subscribe to:
Post Comments (Atom)

1 comments:
അതിലും കഷ്ടം, ഇതെല്ലാം കണ്ടും കേട്ടും നില്‍ക്കുന്ന നമ്മളാ..
ഇവര്‍, ഇതെല്ലാം കഴിഞ്ഞു, തീ എല്ലാം കെട്ടു കഴിഞ്ഞാല്‍ അവര്‍ അവരുടെ പാട്ടിനു പോവും, കേസുമില്ല ഒരു കുന്തവുമില്ല..
ഇതെല്ലാം കണ്ടും കേട്ടും നിന്ന ജനങ്ങള്‍ വിഢികള്‍..
Post a Comment