അവസാനം ബേബി മന്ത്രിയും ഗോളടിച്ചു,വെറും ഗോളല്ല ഗോള്‍ഡന്‍ ഗോള്‍ !!!!!!!!!!
രണ്ടുവര്‍ഷമായി ബേബി മന്ത്രി കേരളത്തില്‍ കളിക്കാന്‍ ഇറങ്ങിയിട്ട്.നേരത്തെ ഡല്‍ഹിയില്‍ ആയിരുന്നുകളി.അന്നൊക്കെ കളത്തിലിറങ്ങി കളിക്കണ്ടായിരുന്നു.കോച്ചായിട്ട് കസേര വലിച്ചിട്ട് സ്വരലയയുടെതട്ടേലോട്ട് ആളെ കയറ്റിവിട്ട് അവരു കളിക്കുന്നത് നോക്കി രസിച്ചാല്‍ മതിയായിരുന്നു.ആ കളിയുടെരസം പിടിച്ചു വരുമ്പോഴാണ് കുണ്ടറയിലെ കളിക്കളത്തില്‍ ഇറങ്ങിക്കളിക്കാന്‍ പറ്റിയ ഒരാളെവേണമെന്ന് നാട്ടുകാര്‍ക്ക് തോന്നിയത്.സ്വരലയയുടെ കളിക്ക് തല്ക്കാലത്തേക്ക് വിട നല്‍കി.കുണ്ടറിയില്‍കളി തുടങ്ങിയപ്പോഴേ ജയം ഉറപ്പിച്ചു.
കുണ്ടറയിലെ കളിജയിച്ച് കയറിയപ്പോള്‍ സംസ്ഥാന വിദ്യാഭ്യാസ റ്റീമില്‍ ഒരാളിന്റെ കുറവുണ്ടാകുന്നത്.സ്വരലയയില്‍സ്വരവും ലയവും ഉണ്ടന്നാര്‍ക്കോ തോന്നിയതപ്പോഴാണ്.നേരെ വിദ്യാഭ്യാസ ടീമിന്റെ ക്യാപ്റ്റ്‌നാക്കി.വിദ്യാഭ്യാസവും ഒരു സ്വരവും ലയവും ഒക്കെ ആണല്ലോ?ആട്ടവും പാട്ടും കളികളും ഒക്കെയായിമുന്നോട്ട് കുതിക്കുന്ന നമ്മുടെ ഡി.പി.ഇ.പി.യെ. നോക്കാന്‍ ബേബിച്ചേട്ടന്‍ അല്ലാതെ ആരാണുള്ളത്.ഡല്‍ഹിയില്‍ കളി കാണുകയാണങ്കില്‍ ഇവിടെ പിള്ളാരേയും അവരുടെ വീട്ടുകാരേയും കളിപഠിപ്പിക്കുക.
വിദ്യാഭ്യാസ ടീമിന്റെ ക്യാപ്‌റ്റനായതോടെ ടീമില്‍ ഒരു ഉടച്ചുവാര്‍ക്കലങ്ങ് നടത്തി.കാലം മാറിയതിന്അനുസരിച്ച് ക്രിക്കറ്റ് വരെ മാറിയപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് മാറാതിരുന്നാല്‍ എങ്ങനെയാവും.രണ്ടാം മുണ്ടശ്ശേരി എന്നൊക്കെ അങ്ങ് വിദ്യാഭ്യാസ ടീമിന്റെ ചിയര്‍ ലീഡേഴ്‌സും ,ഫാന്‍ക്ലബുകാരുംഒക്കെ ബേബിച്ചേട്ടനെ അങ്ങ് വിശേഷിപ്പിച്ചു.വിശേഷണമൊക്കെ അങ്ങ് കൂടിയതോടെ ബേബിച്ചേട്ടന്‍പുതിയ പരിഷ്ക്കരണങ്ങളോക്കെ അങ്ങ് വരുത്തി.
പക്ഷേ കളിക്കാന്‍ ഇറങ്ങിയ കളിയൊക്കെ അങ്ങ് എട്ടുനിലയില്‍ പൊട്ടി.റോയല്‍ മല്ല്യ പൊട്ടിത്തെറിച്ചതുപോലെ പൊട്ടിത്തെറിക്കാന്‍ ഒരാളില്ലാഞ്ഞതുകൊണ്ട് കളിയില്‍ വീണ്ടും വീണ്ടും തോറ്റു.തൊടുന്നതെല്ലാം അങ്ങ് പിഴയ്ക്കുകയാണ്.ഗോളടിക്കാമെന്ന് വച്ചാല്‍ പത്രക്കാരും അച്ചന്മാരും ഓഫ്‌സൈഡ്കെണി ഒരുക്കും.കളിത്തിലിറങ്ങിയിട്ട് ഗോളടിക്കാതിരിക്കുന്നത് മോശമല്ലേ.???സ്വന്തം ഗോള്‍ പോസ്റ്റിലോട്ടേക്കേങ്കിലും ഗോളടിക്കണം.തുറന്ന് കിടക്കൂന്ന ഗോള്‍ പോസ്റ്റിലോട്ട് നീട്ടിയങ്ങ് അടിച്ചു.ഗോള്‍!!!!!!!!!!ആരാധകര്‍ ആര്‍ത്തുവിളിച്ചു.കളിക്കാരെല്ലാം ആര്‍ത്തുവിളിച്ചു.ബേബി സ്‌ട്രൈക്കറെതോളിലേറ്റി.പക്ഷേ അടിച്ചത് സെല്‍ഫ് ഗോളാണന്ന് അറിയാന്‍ അല്പം താമസിച്ചു പോയി.കഴിഞ്ഞവര്‍ഷം അടിച്ച സെല്‍ഫ് ഗോള്‍ ബേബി മന്ത്രിയുടെ 2007 ലെ സ്വാശ്രയനിയമം എന്ന പേരില്‍നിയമചരിത്ര പുസ്തകത്തില്‍ കയറിക്കൂടി.ചരിത്രത്തില്‍ മാത്രമേ ഈ നിയമം ഇപ്പോള്‍ കാണാനുള്ളൂ.ഈ സെല്‍ഫ് ഗോളിന്റെ ക്ഷീണം തീരാന്‍ കുറച്ചു സമയം എടുത്തു.
ക്ഷീണം മാറി വീണ്ടും കളത്തിലിറങ്ങി.കെ.ഇ.ആര്‍.പരിഷ്ക്കരണം എന്നൊക്കെ പറഞ്ഞ് പുതിയ കളിയുമായി വന്നെങ്കിലും അതും പച്ചതൊട്ടില്ല.പഞ്ചായത്ത് മെംബര്‍ക്കുവരെ സ്കൂളില്‍ കയറി സാറുന്മാര്‍ക്കിട്ട്പണികൊടുക്കാം എന്ന് വന്നപ്പോള്‍ കളികാര്യമായി.അവരൊരുക്കിയ ഓഫ് സൈഡ് കെണിയില്‍ആ ഗോളും വീണു.പാഠ്യപദ്ധതി പരിഷക്കരണം എന്നൊക്കെ പറഞ്ഞ് വീണ്ടും കളത്തിലിറങ്ങിയെങ്കിലുംകരക്കാരെല്ലാവരും കൂടി ആ കളിയില്‍ കനത്ത മാര്‍ക്കിംങ്ങ് നടത്തി.അതിലും വലുതായി കളിക്കാന്‍പറ്റിയില്ല.പിന്നെ സാറുന്മാരെ കളിപഠിപ്പിക്കാം എന്നു വച്ചു.സാറുന്മാരാരും ഗ്രൌണ്ടില്‍ ഇറങ്ങാതെആ കളിയും ചീറ്റിച്ചു കളഞ്ഞു.അടുത്ത കളിക്ക് മെയ് വരെ കാത്തിരിക്കേണ്ടി വന്നു.കനത്ത പരിശീലനത്തിനുശേഷമാണ് കളത്തിലറങ്ങിയതു കൊണ്ട് പ്രതിപക്ഷത്തിന്റേയും ബുദ്ധിജീവികളടേയും ഓഫ്സൈഡ് കെണിയില്‍ ഈ പ്രാവിശ്യത്തെ ഗോള്‍ പെട്ടില്ല.ഗോള്‍ വലയില്‍ തന്നെ കുരുങ്ങി.മാര്‍ക്ക് ഉദാരവത്ക്കരണ ഗോള്‍ള്‍ള്‍ള്‍!!!!!!!!!!!
ലോകം ആഗോളവത്ക്കരണത്തിന്റെയും,കുത്തകവത്ക്കരണത്തിന്റെയും,ഉദാരവത്ക്കരണത്തിന്റെയുംദോഷം അനുഭവിക്കുകയാണന്ന് പിള്ളാരൊക്കെ കേട്ടിട്ടേയുള്ളായിരുന്നുള്ളു.എന്താണ് ഈ വത്ക്കരണംഎന്ന് പിള്ളാര് അന്വേഷിച്ച് നടക്കുമ്പോളായിരുന്നു മാര്‍ക്ക്‍ ഉദാരവത്ക്കരണം എന്ന് കേള്‍ക്കുന്നത്.വത്ക്കരണം എന്ന് പറയുന്നത് ഏതാണ്ട് ഗുണമുള്ളതാണന്ന് പിള്ളര്‍ക്കൊക്കെ ഇപ്പോഴാണ് മനസ്സിലായത്.എസ്.എസ്.എല്‍.സി.കളിയില്‍ ജയിക്കാന്‍ പല പരുക്കന്‍ അടവുകളും ബേബിമന്ത്രി ഉപയോഗിച്ചുഎന്ന് എതിരാളികള്‍ പറയുന്നുണ്ട്.മാര്‍ക്ക് ഉദാരവത്ക്കരണം,മാര്‍ക്ക് ദാനം,ചോദ്യം തെറ്റിക്കല്‍തുടങ്ങിയ പരുക്കന്‍ അടവുകളാണത്രെ ബേബി മന്ത്രി പയറ്റിയത്.
ഈ കളി (എസ്.എസ്.എല്‍.സി.) ജയിച്ച് നില്‍ക്കുമ്പോഴാണ് +1ഏകജാലകം എന്ന കളി വരുന്നത്.കഴിഞ്ഞ വര്‍ഷം തിരുവന്തപുരം ജില്ലയില്‍ മാത്രം നടത്തിയ ജില്ലാലീഗില്‍ പ്രയാസപെട്ടാണങ്കിലും ബേബി മന്ത്രിയുടെടീം വിജയിച്ചതാണ്.ഈ വര്‍ഷമാണ് എല്ലാ ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കുന്നത്.+1ഏകജാലകംതിരുവന്തപുരം ജില്ലാലീഗ് പരാജയമായിരുന്നുവെന്ന് കുറച്ചാളുകളും വന്‍ വിജയമായിരുന്നുവെന്ന് മന്ത്രിയും പറഞ്ഞു തുടങ്ങിയപ്പോഴേക്കും പ്രതിപക്ഷവും അച്ചന്മാരും ഓഫ് സൈഡ് കെണി ഒരുക്കാന്‍ ഇറങ്ങി.കനത്ത മാര്‍ക്കിംങ്ങ് ഇരു പക്ഷത്തുനിന്ന് ഉണ്ടായപ്പോള്‍ റഫറി കുറച്ചു ദിവസത്തേക്ക്കളി നിര്‍ത്തിവെച്ചു.
ഇന്ന് വീണ്ടും കളി തുടങ്ങിയപ്പോള്‍ റഫറി മന്ത്രി ബേബി നേരത്തെ അടിച്ച ഗോള്‍ ഓഫ് സൈഡ്അല്ലായിരുന്നു വെന്ന് ടെലിവിഷന്‍ റിപ്ലേകളുടെ സഹായത്തോടെ വിധിച്ചു.മാനേജ്‌മെന്റുകള്‍ക്ക്ഏതായാലും ഈ കളിയില്‍ തോല്‍വി ഉറപ്പാണ്.ഈ മത്സരത്തിലെ തോല്‍വി കുറച്ചു കഴിഞ്ഞിട്ടാണങ്കിലും അവരങ്ങ് സമ്മതിക്കും.കാരണം ഈ കളിയില്‍ തോറ്റാല്‍ നഷ്ടപെടുന്നത് വെറും ചില്ല്ലറകളാണ്.
അടുത്താഴ്ചമുതല്‍ മറ്റൊരു മത്‌സരം ആരംഭിക്കുകയാണ്.ഈ മത്സരം ഒരിക്കലും മാനേജ്‌മെന്റ് തോല്‍ക്കുകയില്ല.കാരണം തോറ്റാല്‍ നഷ്ടപെടുന്നത് കോടികളുടെ സമ്മാനം ആണ്.അതുകൊണ്ട് ഏതു വിധേനയുംജയിക്കാന്‍ അവര്‍ ശ്രമിക്കും.ഈ ഫൈനല്‍ കളിയില്‍ ബേബി മന്ത്രിക്ക് തോല്‍വി തന്നെ ആയിരിക്കും.കാരണം മാനേജ്‌മെന്റിന് ഈ കളിയില്‍ നഷ്ടപെടാന്‍ ഒരു പാടുണ്ട്.പണം മുടക്കി കളിക്കുന്നവന് അതിന്റെവില അറിയാമെന്നുള്ളതുകൊണ്ട് അടുത്ത ആഴ്ചമുതല്‍ നടക്കുന്ന മത്സരങ്ങളില്‍ തീപാറും എന്നതില്‍ സംശയം ഇല്ല.ഏത് മത്സരം എന്നല്ലേ ?2008 ലെ പ്രൊഫഷണല്‍ കോളേജുകളിലെ അഡ്‌മിഷന്‍ മത്സരം അടുത്താഴ്ചമുതല്‍ നടക്കുകയാണ്.ഈ മത്സരത്തില്‍ ആര്‍ ജയിച്ചാലും തോല്‍ക്കുന്നത്കുട്ടികളാണ്.അതോ ഈ കളിയിലും ബേബി മന്ത്രി ഗോളടിക്കുമോ ?
Thursday, May 29, 2008
Subscribe to:
Post Comments (Atom)

2 comments:
Very good.
http://vsuresan.blogspot.com
ഗോള്‍ അടിക്കുന്നത് ആരാണെങ്കിലും. അടികൊള്ളുന്ന ബോള്‍ പാവം വിദ്യാര്‍ത്തികള്‍ തന്നെ
Post a Comment