Friday, May 30, 2008

ഇങ്ങനേയും കര്‍ഷകരക്ഷാമാര്‍ച്ച് നടത്താം :

ഇന്ന് ഉച്ചയ്ക്ക് (30-05-08) പത്തനംതിട്ടയില്‍ ചെന്ന് നിന്നപ്പോള്‍ ഒരു അനൌണ്‍‌സ്മെന്റ് കേട്ടു.കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി നടത്തുന്ന കര്‍ഷകരക്ഷാമാര്‍ച്ച്കടന്നുവരുന്നു.കുറച്ചാളുകളെ കണ്ടിട്ട് പോകാം എന്ന് വെച്ച് മാര്‍ച്ച് കാണാന്‍ തന്നെ തീരുമാനിച്ചു.കുറേ നാളുകളായി ഒരു മാര്‍ച്ചൊക്കെ കണ്ടിട്ട്.നാളെയാണങ്കില്‍ (31-05-08)ഡി.വൈ.എഫ്.ഐ. യുടെദേശരക്ഷാമാര്‍ച്ച് ഉണ്ട്.ഏതായാലും കര്‍ഷകരുടെ മാര്‍ച്ച് കാണാം എന്ന് വിചാരിച്ച് ഞാന്‍ കാത്തുനിന്നു.

അടുത്ത അനൌണ്‍‌സ്‌മെന്റ് വണ്ടി വന്നു.വണ്ടിയില്‍ ഒരു പച്ചക്കൊടി കെട്ടിയിട്ടുണ്ട്.മുസ്ലീം‌ലീഗിന്റെമാര്‍ച്ചായിരിക്കുമോ എന്ന് സംശയിച്ചു.പക്ഷേ വണ്ടിയില്‍ ഒട്ടിച്ചിരിക്കുന്നത് ഗൌരിയമ്മയുടെ പടംആണ്.കെ.പി.ബൈജു(കെ.പി എന്നുതന്നെയാണോ പറഞ്ഞത് എന്ന് ശരിക്കോര്‍ക്കുന്നില്ല) നയിക്കുന്നകര്‍ഷക രക്ഷാമാര്‍ച്ച് ഇതാ ഈ വാഹനത്തിന്റെ തൊട്ട് പുറകെ കടന്നു വരുന്നു.അനുഗ്രഹിക്കൂ ആശിര്‍വദിക്കൂ... അനൌണ്‍‌സ്‌മെന്റുകാരന്‍ ഇങ്ങനെയൊക്കെ പറഞ്ഞപ്പോള്‍ മാര്‍ച്ചിനെ അനുഗ്രഹിച്ച്ആശിര്‍വദിക്കാം എന്ന് കരുതി.

ഞാന്‍ നില്‍ക്കുന്നിടത്തുനിന്ന് നോക്കിയാല്‍ കുറച്ചകലെനിന്ന് വരുന്നവരേയും കാണാം.എത്ര നോക്കിയിട്ടുംമാര്‍ച്ചൊന്നും കാണാന്‍ കഴിഞ്ഞില്ല.ട്രാഫിക്‌പോലീസ് കൈകാണിച്ചതുകൊണ്ട് അനൌണ്‍‌സ്‌മെന്റ് വണ്ടിനിര്‍ത്തിയിട്ടിരിക്കുകയാണ്.കര്‍ഷക രക്ഷാമാര്‍ച്ച് ഇതാ വരുന്നു എന്ന് പറയുമ്പോള്‍ മാര്‍ച്ച് കാണാനായിഞാന്‍ നോക്കിനിന്നു.ഒരു മാരുതികാര്‍ മാത്രം വരുന്നു.അതിന്റെകത്ത് നാലഞ്ച് ഖദര്‍ധാരികള്‍ ഇരിപ്പുണ്ട്.ഈ വണ്ടി അനൌണ്‍‌സ്‌മെന്റ് വണ്ടിയുടെ പുറകെ പോയി.കര്‍ഷകരക്ഷാമാര്‍ച്ച് കാണാന്‍ കാത്തുനിന്നജനങ്ങളെല്ലാം മണ്ടന്മാരായി.

നാലു വാഹനങ്ങള്‍ കൊണ്ട് കര്‍ഷക രക്ഷാമാര്‍ച്ച് നടത്തിയവരെ സമ്മതിച്ചു കൊടുക്കണം.വണ്ടികളില്‍കയറി ഇരുന്ന്‍ മാര്‍ച്ച് മാര്‍ച്ച് എന്നു പറഞ്ഞാല്‍ അത് മാര്‍ച്ച് ആകുമോ?ഏതായാലും കര്‍ഷകന്റെപേരില്‍ വാഹനത്തില്‍ ഇരുന്ന് വെയിലും മഴയും കൊള്ളാതെ കര്‍ഷക രക്ഷാ മാര്‍ച്ച് നടത്തിയവരെനമിക്കുന്നു.ഇങ്ങനേയും മാര്‍ച്ച് നടത്താമന്ന് കാണിച്ചു തന്നല്ലോ ?ഇവരുടെ തൊലിക്കട്ടി അപാരംതന്നെ.ഇതെല്ലാം വെറും ഒരു മാര്‍ച്ച് എന്ന് പറഞ്ഞ് നമുക്ക് ആശ്വസിക്കാം.

1 comments:

bency said...

very good for orthadox matrapolittan news