Sunday, June 1, 2008

സൂര്യടിവിയുടെ തരികിട :

വളരെ യാദൃശ്ചികമായാണ് ഇന്ന് ഉച്ചയ്ക്ക് (01-06-08) 2.30 കഴിഞ്ഞപ്പോള്‍ സൂര്യ കണ്ടത്.അപ്പോള്‍ നടക്കുന്നത് ‘തരികിട’എന്ന പരിപാടി.പലപ്പോഴും ഈ പരിപാടികണ്ടാല്‍ പരിപാടിയുടെ പേര് ‘തല്ലുകൊള്ളിത്തരം’എന്ന് പോരേഎന്ന് തോന്നും.മറ്റു ചാനലുകളിലും ഇത്തരം പരിപാടികള്‍ ഉണ്ടായിരുന്നുവെങ്കിലും പരാതികള്‍ ഉയര്‍ന്നതുകൊണ്ടാണന്ന് തോന്നുന്നു ഇപ്പോള്‍ ഇത്തരം പരിപാടികള്‍ മറ്റു ചാനലുകളില്‍ കാണാറില്ല.സാധാരണക്കാരനെ അബദ്ധങ്ങളില്‍ ചാടിച്ചിട്ട് അവരുടെ നിസഹായതയും,വീറും ക്യാമറകളില്‍ ഒപ്പിയെടുത്ത് പ്രക്ഷേപണംചെയ്യുകയാണ് ഇത്തരം പരിപാടികളില്‍ ചെയ്യുന്നത്.

ഇന്നത്തെ തരികിടയില്‍ ,,,ഒരുത്തന്‍ ഒരു സൈക്കിള്‍ റോഡ് സൈഡില്‍ നിര്‍ത്തിയിട്ട് അതില്‍ കാറ്റടിക്കാന്‍ആ വഴി വരുന്ന ഒരുത്തന്റെ സഹായം തേടും.കാറ്റടിക്കുന്ന സമയം മറ്റൊരുത്തന്‍ അത് തന്റെ സൈക്കള്‍ആണന്ന് പറഞ്ഞ് രംഗപ്രവേശം ചെയ്യുന്നു.സൈക്കിള്‍ ആദ്യം കൊണ്ടുവരുന്നവന്‍ താനല്ല സൈക്കിള്‍കൊണ്ടുവന്നതെന്നും കാറ്റടിക്കാന്‍ സഹായം ചെയ്യുന്നവന്‍(നാട്ടുകാരന്‍)ആണ് സൈക്കിള്‍ കൊണ്ടുവരുന്നതെന്നുംപറയുന്നു.തര്‍ക്കം ആകുമ്പോള്‍ ഒരു പോലീസുകാരന്‍ എത്തുന്നു.ഒരു പത്തുമിനിട്ട് അങ്ങോട്ടും‌ഇങ്ങോട്ടുംതര്‍ക്കിച്ചതിനു ശേഷം ക്യാമറ ഒളിപ്പിച്ച കാറിന്റെ മുന്നില്‍ നിര്‍ത്തി സമ്മാനം കൊടുക്കുമ്പോള്‍ പരിപാടിതീരുന്നു.

:താനാണോടാ സൈക്കിള്‍ എടുത്തത് ?

:ഞാനല്ല സാറേ സൈക്കിള്‍ എടുത്തത്.. ഞാന്‍ ചോറു വാങ്ങാന്‍ വന്നതാ

:നീ ഒന്നും പറയേണ്ടാ... അങ്ങോട്ട് നോക്കി തരികിട എന്ന് പറ !!!

ഇന്നത്തെ മൂന്നാമത്തെ സെഗ്‌മെന്റില്‍ ‘ഇര‘യായി വിധിക്കപ്പെട്ട ഫോറസ്റ്റ് വാച്ചറാണ് കള്ളന്‍ എന്ന് നാട്ടുകാരെകൊണ്ട് പറയിക്കാന്‍ തരികിട ടീം‌മിന് കഴിഞ്ഞു.ഒരുത്തനെ പോലീസുകാരന്റെ വേഷം കെട്ടിച്ച് ഒരുത്തനെ എന്തിന് ഇത്തരം പരിപാടിയിലേക്ക് ഇറക്കിവിട്ടു.????പോലീസുവേഷം കെട്ടി ജനങ്ങളെ(പരിപാടി ഷൂട്ട്ചെയ്യുമ്പോള്‍ ശരിയായ പോലീസുകാരന്‍ തന്നെയാണ് ഇയാള്‍ എന്നല്ലേ നാട്ടുകാര്‍ വിചാരിക്കുന്നത്?)കബളിപ്പിക്കാന്‍ ശ്രമിക്കുന്നത് കുറ്റകരമല്ലേ?അതോ ഒരു ക്യാമറവെച്ച് എന്തും ചെയ്യാമെന്നാണോ ?ഇരകളുടെ നിസ്സഹായതയും,ദൈന്യതയും,പ്രതികരണശേഷിയും വിറ്റ് കാശാക്കുന്ന പരിപാടികള്‍ ഇനിഎന്നാണ് നിര്‍ത്തുന്നത്?????????????????

14 comments:

പ്രിയ said...

ഇതിനെകുറിച്ച് മുന്‍പൊരിക്കല്‍ ഒരു ബ്ലോഗ് പോസ്റ്റ് കണ്ടിരുന്നു. അതില്‍ തന്നെ പറഞ്ഞിരുന്നു പാവപ്പെട്ട ആളുകള്‍ ആണ് എപ്പോഴും ഇതിലെ ഇരകള്‍. അല്ലാത്ത ആളുകളെ ഒന്നു ചെന്നു തരികിട ആക്കാനുള്ള ധൈര്യം അവര്‍ക്കുണ്ടോ എന്ന്.

ഈ പോസ്റ്റ് ഇപ്പൊ വന്നത് വളരെ നന്നായി. കാരണം റിയാലിറ്റി ഷോയില് ശ്രീ ശരത്തിന്റെ സഭ്യമല്ലാത്ത രീതിയില്‍ ഉള്ള ദ്വയാര്‍ത്ഥപ്രയോഗം നിറഞ്ഞ കമന്റുകളെ കുറിച്ചുള്ള ചര്ച്ച നടക്കുമ്പോള്‍ അതിനോപ്പമോ അതിലും മോശമോ ആയ ഈ (ക്രൂരമായ) പരിപാടി ഇപ്പോളും തുടരുന്നു എന്നത് വളരെ ചര്ച്ച ചെയ്യപ്പെടെണ്ടതാണ്.

(ഈ പ്രോഗ്രാമും രണ്ടോ മൂന്നോ പ്രാവശ്യമേ ഞാന്‍ കണ്ടിട്ടുള്ളൂ. പിന്നെ ചാനല്‍ മാറ്റികൊണ്ടിരിക്കുമ്പോള് അറിയാതെ എങ്ങാനും ഈ പ്രോഗ്രാം സ്ക്രീനില്‍ കണ്ടാല്‍ ഒരൊറ്റ നിമിഷത്തിനുള്ളില്‍ ചാനല്‍ മാറ്റും. രാത്രി അത് കണ്ടിട്ട് കിടന്നുറങ്ങാന് പോകുന്നവരുടെ മനസിന്റെ കാര്യം സമ്മതിക്കണം. ആരാന്റെ അമ്മക്ക്... അല്ലെ? )

മൂര്‍ത്തി said...

ഞാനും ഈ പരിപാടി കണ്ടു..സൂര്യയില്‍ മാത്രമേ ഇതുള്ളൂ എന്ന് തോന്നുന്നു..ഒടിയന്‍ തുടങ്ങിയ പരിപാടികളൊക്കെ നിന്നു പോയി എന്നാണ് തോന്നുന്നത്. പോലീസുകാരനായി വേഷം കെട്ടി സിനിമയില്‍ അഭിനയിക്കുന്നതും ജനത്തെ പറ്റിക്കുന്നതും വ്യത്യസ്തമല്ലേ എന്ന് പരിപാടിക്കിടയില്‍ ഞാനും ആലോചിച്ചിരുന്നു. വേറൊരുത്തന്‍ മണ്ടനാകുന്നത് കാണാനുള്ള വില കുറഞ്ഞ ഒരു രസം..അതല്ലാതെ ഇത്തരം പരിപാടിയില്‍ എന്തുണ്ട്? ഇതിലും ക്രൂരമായ രീതിയില്‍ ആളെ വടിയാക്കുന്ന തരികിടകള്‍ പണ്ട് വന്നിട്ടുണ്ട്..പ്രിയ പറഞ്ഞതുപോലെ പാവങ്ങളാണ് മിക്കവാറും ഇരകള്‍...കാശുള്ള അപ്പന്റെ പിള്ളാരെ തരികിടയാക്കിയാല്‍ വിവരം അറിയും.

OAB said...

സൂര്യയില്‍ മാത്രമ്മല്ല പല രാജ്യങ്ങളിലുള്ള ചാനലുകളിലും ഇതു പോലുള്ള പരിപാടികള്‍ കുറെ കാലം മുന്‍പേ കാണാന്‍ സാധിച്ചിട്ടുണ്ട്. അതു കോപിയടിച്ചാണ്‍ ഇവരും ആവഴിക്ക് പോണത്.
പക്ഷേ അവറ് തമാശക്ക് മുന്തൂക്കം കൊടുക്കാന്‍ കഴിയുന്നതും ശ്രമിക്കാറുണ്ട്. നമ്മുടെ ചാനലുകളില്‍
കാട്ടികൂട്ടല്‍ കുറച്ച് അധികമായി തോന്നുന്നു. ഇനി എന്തൊക്കെ ആണേലും നമ്മുടെ കയ്യില്‍ റിമോട്ടുണ്ടല്ലൊ?.

തറവാടി said...

വിദേശ ചാനലുകളിലെ പിന്‍‌പറ്റിയാണീ വൃത്തികേട് നടക്കുന്നത്. യു.എ.ഇ യില്‍ (ചാനലോര്‍മ്മയില്ല , മലയാളമല്ല) ഇതുണ്ടായിരുന്നു, ഒരിക്കല്‍ എ.ടി.എം. മഷിനരികെ വെച്ച് ഒരു പാകിസ്ഥാനി പരിപാടി നടത്തുന്നവനെ ഇട്ട് രണ്ട് പൊട്ടിച്ചു , അതുകൊണ്ടാണോ എന്നറിയില്ല മൂന്നോ നാലോ എപ്പിസോടുകള്‍ കൊണ്ട് ആ പരിപാടി നിര്‍ത്തി.

വളരെ സങ്കടം തോന്നാറുണ്ട് , തീരെ പാവങ്ങളായവരെ ഇങ്ങനെ കൊരങ്ങ് കളിപ്പിക്കുന്നത് കാണുമ്പോള്‍. ടി.വി. പ്രോഗ്രാം ആണെന്നറിഞ്ഞതിനു ശേഷം , അതുള്‍ക്കൊള്ളാന്‍ കളിയാക്കപ്പെട്ടവര്‍ എടുക്കുന്ന തത്രപ്പാട് കാണുമ്പൊള്‍ പരിപാടി നടത്തുന്നവരെ രണ്ടെണ്ണം പൊട്ടിക്കാന്‍ തോന്നാറുണ്ട്.

നിഗൂഢഭൂമി said...

പരിപാടി നടതുന്നവര്‍കു അടിയും തെറിയും കിട്ടാറുണ്ടു.ഇരകല്‍ക്കു സമ്മാനവും നല്‍കുന്നുഡ്ല്ലൊ! ഇതൊക്കെ ഒരു രസമല്ലെ?

Don(ഡോണ്‍) said...

കയ്യൂക്കുള്ള ആരെങ്കിലും( ഉദാ: ഞാന്‍) ഇവന്മാരുടെ ചെകിട് അടിച്ചു പൊട്ടിക്കുമ്പോള്‍ തീരും ഇവരുടെ തരികിട.

വേണു venu said...

കഷ്ടം തോന്നാറുണ്ടു്. സൂര്യയ്ക്കു് ഒരിക്കല്‍ വളരെ ശക്തമായി എന്‍റെ പ്രതികരണം എഴുതി അറിയിച്ചിരുന്നു. മനുഷ്യാവകാശ ധ്വസനം. ഇരകളുടെ തിരഞ്ഞെടുപ്പും ആ രീതിയില്‍ തന്നെ. ഇവര്‍ക്കെതിരെ കേസ്സൂ കൊടുക്കാനുള്ള വകുപ്പുകളും അറിഞ്ഞു് എനിക്കു് സമയവും ഉണ്ടായിരുന്നെങ്കില്‍‍ ആദ്യ കേസ്സു് ഞാന്‍ കൊടുത്തേനേ. പിന്നല്ല.:)

പ്രിയ said...

"നിഗൂഢഭൂമി said...

പരിപാടി നടതുന്നവര്‍കു അടിയും തെറിയും കിട്ടാറുണ്ടു.ഇരകല്‍ക്കു സമ്മാനവും നല്‍കുന്നുഡ്ല്ലൊ! ഇതൊക്കെ ഒരു രസമല്ലെ?"

അതെയോ? എന്ന് ഞാന്‍ കരുതുന്നില്ല. ഏപ്രില്‍ ഒന്നാം തീയതി ആരെന്തു പറഞ്ഞാലും ഒരു രണ്ടു വട്ടം ആലോചിച്ചിട്ടേ അതിനെ കുറിച്ചു അന്യോഷിക്കാന്‍ തയ്യാറാകൂ. അല്ലെ? കാരണം നമ്മള്‍ ഉറച്ചു വിശ്വസിക്കും ഇതു നമ്മെ പറ്റിക്കാന്‍ ഉള്ള പരിപാടി ആണെന്ന്.ഒരു അപകടം നടെന്നെന്നു പറഞാല്‍ പോലും. ശരിയല്ലേ. അത് കൊണ്ടു തന്നെ രാവിലെ 10 വരെയേ ഏപ്രില്ഫൂള്‍് പരിപാടി പറ്റു എന്നൊരു കാര്യം എന്റെ ഒക്കെ നാട്ടില്‍ പറയാറുണ്ട്. കാരണം 10 മണി കഴിഞ്ഞാല്‍ സ്കൂള്‍ ഓഫീസ് എല്ലാം സ്റ്റാര്‍ട്ട്‌ ചെയ്യും. അതിനാല്‍ ഈ ഫൂള്‍ ആക്കലിനെ കരുതി ഇരുന്നാല്‍ ശരിയാവില്ല.

ഇതിപ്പോള്‍ ഈ തരികിട ആക്കപ്പെട്ടവന് ഇങ്ങനെ അല്ലെങ്കില്‍ ഇതുപോലൊരു സന്ദര്‍ഭം വന്നാല്‍ എന്ത് ചെയ്യും. ഈ പരിപാടി സ്ഥിരം കാണുന്നവന്‍ എന്ത് ചെയ്യും. എനിക്ക് വല്ല സമ്മാനവും കിട്ടട്ടെ എന്നോര്‍ത്ത് ചെല്ലുമോ അതോ ഒന്നു കരുതി മാറി ഇരിക്കുമോ (എന്താണാവോ സമ്മാനം? നിറപറ അരി 2 കിലോ, ഈസ്റ്റേണ്‍ മുളകുപൊടി ഒരു പാക്കറ്റ് ?)

ഓര്ക്കുക പാവങ്ങളില്‍ പാവങ്ങള്‍ ആണ് ആ പറ്റിക്കപ്പെടുന്ന വ്യക്തികള്‍. എനിക്ക് ഇതു പോലെ ഒരു സിറ്റുവേഷന്‍ വന്നാല്‍ ഞാന്‍ മുളകുപൊടി വാങ്ങി അവന്മാരുടെ (അവളുമാരുടെ ) കണ്ണില്‍ ഇടും, സത്യം.

പറ്റിക്കുന്ന പരിപാടികളുടെ വീഡിയോ കണ്ടിട്ടുണ്ട്. ഒരു വൈക്കോല്‍ ഭൂതത്തിന്റെ തല താഴെ കിടക്കുന്നു. എടുത്തു തിരിച്ചു വച്ചവരെ അതങ്ങു കെട്ടിപ്പിടിക്കുന്നതായ്.പിന്നെ നടന്നു പോകുന്നവരുടെ അടുത്ത് ചെന്നു ഒറ്റ കൂവല്‍.കാര്യം ഞെട്ടിയാലും അതില്‍ തമാശ ഉണ്ട്.അല്ലാതെ കള്ളനും പോലീസും കളി അല്ല വേണ്ടത്.ആള്മാറാട്ടതിനു കേസ് കൊടുത്താല്‍ അവര് ഒക്കെ അകത്താവേണ്ട കുറ്റം. പക്ഷെ അത് ചെയ്യാന്‍ കഴിവുള്ളവന്റെ അടുത്ത് ഈ വേല ഇറക്കില്ല.

അനില്‍ പിള്ള said...

തരികിട - സൂര്യയില്‍ ഇതു തുടങ്ങിയിട്ട് എട്ടു വര്‍ഷം കഴിഞ്ഞു. ഇതിനെ അനുകരിച്ച് പല മലയാളം ചാനലുകളും കാന്‍ഡിഡ് ക്യാമറ ഷോകള്‍ നടത്തിയെങ്കിലും ക്ലിക്കായില്ല, എന്നു മാത്രമല്ല, അമിതാവേശം കാണിച്ച് അടികൊള്ളുകയും ചെയ്തു. സൂര്യയിലെ തരികിട ബഹുഭൂരിപക്ഷവും നിര്‍ദ്ദോഷങ്ങളാണ്‌. പതിവായി കാണാറുള്ളതുകൊണ്ട് പറയുന്നതാണ്‌.

പിന്നെ.. ഇതിലും എത്രയോ കടുപ്പമുള്ള പറ്റിക്കലുകള്‍ക്ക് നാം നിത്യേന ബലിയാടാവുന്നു.
പറ്റിക്കപ്പെട്ടവര്‍ അവസാനം ഇതാസ്വദിക്കുന്നതായാണ്‌ കാണുന്നതു്‌. സൂര്യ ദുബൈയിലും തരികിട നടത്തിയിരുന്നു, വേറൊരു ടീമായിരുന്നു അത് ചെയ്തത്. ഒരു മാസം തുടര്‍ച്ചയായി അതു സംപ്രേക്ഷണം ചെയ്തിരുന്നു. ആ ഷെഡ്യൂള്‍ കഴിഞ്ഞ് അത് അവസാനിപ്പിക്കുകയായിരുന്നു. അത് കണ്ട് മറ്റൊരു കൂട്ടരും പതിവുപോലെ രംഗത്ത് വരികയും ഉടനെ അവസാനിപ്പിക്കുകയും ചെയ്തുവെന്നത് മറ്റൊരു കാര്യം.

ഗള്‍ഫില്‍ റേഡിയോയിലും നിത്യവും ഇത്തരം പരിപാടികള്‍ ഉണ്ട് പോലും. പിറന്നാള്‍ ആശംസകളാണ്‌ ഇത്തരത്തില്‍ അവതരിപ്പിക്കപ്പെടുന്നത്.

ഇതൊന്നും അത്ര കാര്യമായി എടുക്കേണ്ട. കാണുക, രസിക്കുക.
പക്ഷേ..ഇപ്പോഴും റിയാലിറ്റി ഷോയുടെ പേരില്‍ കൊച്ചു കുഞ്ഞുങ്ങളെ മുതല്‍ കുടുംബിനികളെ വരെ ക്യാമറക്കു മുന്നില്‍ ആടിക്കുന്ന, കുടുംബസമേതം കാണുവാന്‍ ഒന്നാലോചിക്കേണ്ടി വരുന്ന ഡാന്‍സ് ഷോകള്‍ക്കെതിരെയാവട്ടെ നമ്മുടെ പ്രതിഷേധം !

പ്രിയ said...

അനില്‍,
"റിയാലിറ്റി ഷോയിലും സമ്മാനം കൊടുക്കുന്നില്ലേ? 40 ലക്ഷത്തിന്റെ ഫ്ലാറ്റ്‌ പിന്നെ ചുമ്മാ കിട്ടണം എന്ന് വച്ചാല്‍ എന്ത് ന്യായം. കുറച്ചൊക്കെ തുള്ളട്ടെ "

:) എന്റെ കമന്റ് അല്ല. എന്റെ ഒരു സുഹൃത്തിന്റ്റെ അഭിപ്രായം. ഐഡിയ സ്റ്റാര്‍ സിംഗറില് എന്തിനാണ് പെര്ഫോമന്സ് റൌണ്ട് എന്ന ചര്‍ച്ചക്ക്.

തെക്കേടന്‍ / THEKKEDAN said...

നിഗൂഢഭൂമീ,സമ്മാനം കിട്ടും എന്നുണ്ടങ്കില്‍ എന്തും ആവാമേന്നാണോ ?നമ്മുടെ സ്വഭാവം കണ്ടിട്ട് പണ്ടുള്ളവര്‍ പറഞ്ഞുവെച്ചിട്ടൂണ്ട് ,”ആരാന്റ്മ്മയ്ക്ക്
ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല രസം”.....

അനില്‍ പിള്ളാ...റേഡിയോയിലേയും ടിവിയിലേയും പരിപാടികള്‍ തമ്മില്‍ താരതമ്യം ചെയ്യരുത് .നിര്‍ദ്ദോഷങ്ങളായ തമാശകള്‍ ആവാം.. പക്ഷേ പറ്റിക്കലുകള്‍ ആവരുത് ..അതുമാത്രമല്ല ഒരു പോലീസുകാരനെ
ക്കൂടി ഈ തരികിടയില്‍ അവതരിപ്പീച്ചിരുന്നു(ഫോട്ടോ നോക്കുക)..അത് ശരിയായ രീതിയാണോ ?തരികിടയുടെ ഇര ഒരു രോഗിയാണ്
എന്ന് കരുതുക..സഹായിക്കാന്‍ ചെന്ന് കള്ളനായി മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കപെടുമ്പോള്‍ അയാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാന്‍ എന്തു ചെയ്യും..??? ഇരകളാവുന്നത് നമ്മുടെ അപ്പനോ അമ്മയോ ആണങ്കില്‍ നമ്മളത് കണ്ട് രസിക്കുമോ?

vrajesh said...

കണ്ടൂ നില്‍ക്കുന്ന നമ്മള്‍ മാത്രമാണ്‌ വിഢ്ഢിയാകുന്നതെന്നാണ്‌ തോന്നുന്നത്.ഒരു നാടകം കളി മാത്രമല്ലേ?

Sangeeth said...

tharikidda..athu oru thara paripaadi aanu ennu ariyam. evanokke ethum pokki nammude adutheenganum vannal. idi kazhijaee thanks parayuu.

Sangeeth said...

you should see just laughs for gags. that is the reality show these dumb mucks should imitate. allathee vallavantum samayam kalayunna neenda thara paripaadi alla