Monday, June 2, 2008

‘സംഗതി‘ ഇവിടെയുണ്ട് ;കൈരളിയില്‍ :

സംഗതിക്കാരനെ കാണണമെങ്കില്‍ കൈരളിയില്‍ രാത്രി 7.30 ന് ചെന്നൊന്ന് നോക്കിയാല്‍ മതി.‘എല്ലാരും പാടണ് ‘എന്ന റിയാലറ്റിഷോ(?)യില്‍ സംഗതിക്കാരന്‍ ഉണ്ട്.സംഗതിക്കാരന് പണിപഴയ സംഗതി തന്നെ.ഒരു മാറ്റവും വന്നിട്ടില്ല.ചവയും ചൊവയും മൊഴിയും എല്ലാം പഴയതു തന്നെ.സംഗതി എത്രത്തോളം മുന്നോട്ടു പോകുമെന്ന് കണ്ടറിയണം.‘എല്ലാരും പാടണ് ‘എന്ന സംഗതിആരെങ്കിലും ഒക്കെ തുടര്‍ച്ചയായി കാണോമോ എന്ന കാര്യം സംശയം ആണ്.അത്രയ്ക്ക് നല്ല ഒരു സംഗതിയാണ് ഇത്.ഒരു പ്രാവിശ്യം കണ്ടാല്‍ പിന്നെ അങ്ങോട്ട് നോക്കാന്‍ പോലും തോന്നത്തില്ല.ഇതു കണ്ടിട്ട്റിയാലിറ്റിഷോ എന്ന പരിപാടികളോട് തന്നെ വിരക്തി തോന്നാതിരുന്നാല്‍ ?????? എന്താ പറയുക...ഞാനെന്തിനാ പറയുന്നത് ... നിങ്ങളുതന്നെ ഒന്നു കണ്ട് നോക്ക്...എന്നിട്ട് നിങ്ങളുതന്നെ പറയൂഈ സംഗതി എന്താണന്ന് ....





4 comments:

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

കൈരളി ചാനലിന് പരാതി അയച്ചിട്ടുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആളുകള്‍ മാസ്സ് പെറ്റിഷന്‍ ഓണ്‍ലൈനില്‍ രേഖപ്പെടുത്തിയതിന്റെ ഫയലും അയച്ചിട്ടുണ്ട്. ഇതാ ഇവിടെ നോക്കൂ: http://www.gopetition.com/online/19681/signatures.html

നന്ദു said...

തെക്കേടന്‍, നന്നായി.
ശ്രീ. ശരത്തിന്റെ അശ്ലീലം നിറഞ്ഞ കമന്റുകള്‍ക്കെതിരെ ആദ്യം ശബ്ദമുയര്‍ത്തിയത് വാസ്തവം ടീമാണ് തുടര്‍ന്ന് ശ്രീ ചെറുവത്തൂര്‍ ചൂണ്ടിക്കാട്ടിയപോലെ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും പ്രേക്ഷകര്‍ ഓണ്‍ ലൈന്‍ മാസ് പെറ്റീഷനില്‍ ഒപ്പു വച്ചുകൊണ്ടിരിക്കുകയുമാണ്. എല്ലാ പ്രേക്ഷകരും ഈ പ്രതിഷേധത്തില്‍ പങ്കെടുക്കണം. തീര്‍ച്ചയായും ഇത് ആ ചാനലിനെതിരെയുള്ള രോഷപ്രകടനം അല്ല, മറിച്ച് ശ്രീ ശരത്തിന്റെ പ്രകടനത്തിനെതിരെയുള്ള പ്രതിഷേധമാണ്, ഈ പരിപാടിയുടെ നിര്‍മ്മാതാവ് ശ്രീ ഷിബു ചക്രവര്‍ത്തി, സംവിധായകന്‍ ശ്രീ ശെന്തില്‍, സ്പോണ്സെഴ്സ് ജോയ് ആലുക്കാസ് , കൈരളി ചാനല്‍ മേധാവികള്‍ ഇവരുടെ ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാവുമെന്നും പ്രസ്തുത ജഡ്ജിനെ ആ സ്ഥാനത്തു നിന്നും മാറ്റുമെന്നും നമുക്ക് കരുതാം.

Kiranz..!! said...

തറവളിപ്പടിക്കുന്നന്‍ സമയത്ത് നല്ല നാലു സിനിമക്ക് പാട്ടു കമ്പോസ് ചെയ്യാനിങ്ങേര്‍ക്കു നല്ല ബുദ്ധി കൊടുക്കണേ കര്‍ത്താവേ..!

മുല്ല said...

ശരത്തിന്റെ മുഖത്ത് പുഛം എന്നൊരു സംഗതിയല്ലാതെ വേറൊരു സംഗതിയും ഞാന്‍ കണ്ടിട്ടില്ല