Wednesday, August 20, 2008

ഏഷ്യാനെറ്റ്‌ ന്യൂസേ ഇത്രയ്ക്ക് വേണോ... ഞങ്ങളുടെ നാട്ടിലും ഡിഡി സ്പോര്‍ട്സ് കിട്ടും :

ഇന്നലെ(20-8-08) ഉച്ചയ്ക്ക് നടന്ന 66 കിലോ ഫ്രിസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ സുശീല്‍ കുമാര്‍ഉക്രയിന്‍ താരത്തെ നേരിടുന്നു.ചാനലുകള്‍ മാറ്റിമാറ്റി വന്നപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ഗുസ്തിയുണ്ട്.ടിവി സ്ക്രീനിന്റെ താഴത്തെകുറേഭാഗം വാര്‍ത്തകള്‍ എഴുതിവരുന്നതുകൊണ്ട് ഗുസ്തി ശരിക്ക് കാണാനായിഡിഡി സ്പോര്‍ട്സിലേക്ക് മാറ്റി.അവിടെ ഗുസ്തി ലൈവായി കാണിക്കുന്നുണ്ട്. ട്രൈബേക്കറില്‍ സുശീല്‍കുമാര്‍വിജയിച്ചപ്പോള്‍ ചാനല്‍ മാറ്റി ഏഷ്യാനെറ്റ്‌ ന്യൂസില്‍ എത്തി.
ഏഷ്യാനെറ്റ് ന്യൂസില്‍ വലിയ ശബ്ദ്ദം.വാര്‍ത്താവതാരകന്‍ പ്രേക്ഷകനെ മനസിലാക്കി കൊടുക്കുകയാണ്; “ഗുസ്തിയില്‍ ഇന്ത്യയുടെ സുശീല്‍ കുമാറിന് വെങ്കലം. ഏഷ്യാനെറ്റ് ന്യൂസാണ് ഈ വാര്‍ത്ത ആദ്യമായി പ്രേക്ഷകന്റെ മുന്നില്‍ എത്തിക്കുന്നത് ....”.ഈ ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു കാര്യം എന്ന് ചിന്തിച്ച് എല്ലാ വാര്‍ത്താചാനലിലും പോയി നോക്കി.എല്ലായിടത്തും ഈ വാര്‍ത്തകാണിക്കുന്നുണ്ട്.ഏഷ്യാനെറ്റ് ന്യൂസില്‍ ഗുസ്തികാണിക്കുന്നത്(ഒളിമ്പിക്സ് മത്സരങ്ങള്‍) ഒളിമ്പിക്സ് ലൈവായി കാണിക്കുന്ന മറ്റ് ചാനലുകളില്‍(DD sports,CCTV) നിന്നാണ്..(എല്ലാവാര്‍ത്താചാനലുകളും DD sports,CCTV യില്‍ നിന്നാണ് ഒളിമ്പിക്സ് കാണിക്കുന്നത്).ഡിഡി സ്പോര്‍ട്സില്‍ലൈവായി കാണിക്കുന്ന ഒരു കാര്യം മലയാളത്തില്‍ പറഞ്ഞ് കാണിച്ചാല്‍ അത് ഏഷ്യാനെറ്റ് ന്യൂസിന്റെസ്വന്തം ആകുമോ?

ഇതങ്ങ് സമ്മതിച്ചു.സുശീല്‍ കുമാറിന് വെങ്കലം കിട്ടിയത് മലയാളത്തില്‍ മത്സര വിവരണം നല്‍കി ആദ്യം പ്രേക്ഷകനില്‍ എത്തിച്ചത് ഏഷ്യാനെറ്റ് ന്യൂസ് തന്നെ!!!!!സുശീല്‍ കുമാറിന് വെങ്കലം കിട്ടിയതില്‍ പ്രതികരിക്കാന്‍ അതാ വരുന്നു സിനിമാനടന്‍ മുകേഷ്.ഇന്ത്യയ്ക്ക് ഗുസ്തിയില്‍ വെങ്കലം കിട്ടിയതില്‍ മുകേഷ് സന്തോഷവുംഅഭിമാനവും ഏതോ ‘പണിമുടക്കാഘോഷ‘സ്ഥലത്ത് നിന്ന് പങ്കുവെച്ചു.താങ്കള്‍ ടിവിയില്‍ മത്സരം കാണുന്നുണ്ടോഎന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ മുകേഷിന്റെ മറുപിടി എത്തി.“ഞാനിപ്പോള്‍ ടിവിയുള്ള സ്ഥലത്തല്ല, സുശീല്‍ കുമാറിന് വെങ്കലം കിട്ടിയവാര്‍ത്ത അറിഞ്ഞ താന്‍ ടിവിയുള്ള സ്ഥലത്തേക്ക് പോവുകയാണന്ന് .....!!!!!!!!!!!” (ഇപ്പോള്‍ മനസിലായല്ലോനമ്മുടെ ടിവി ചാനലുകളില്‍ എങ്ങനെയാണ് ‘ആളുകള്‍‘ വാര്‍ത്തകളോട് പ്രതികരിക്കുന്നതെന്ന് ...).മുകേഷിന്റെ പ്രതികരണം ജനങ്ങളെ അറിയച്ചതിനു‌ശേഷം അടുത്ത സ്ന്തോഷപ്രതികരണം നടത്താനായിടെലിഫോണ്‍ ലൈനില്‍ എത്തിയത് ജഗദീഷ് !!!!!!!!

മുകേഷ് ഗുസ്തിയെക്കുറിച്ച് ‘പ്രതികരിക്കാ‘ന്‍ എത്തിയതില്‍ ഒരു കുറ്റവും കാണരുത്.അദ്ദേഹത്തിന് ഗുസ്തിയെക്കുറിച്ച് ശരിക്ക് അറിവുണ്ട്.ഗുസ്തിയിലെ അടിതടകളെക്കുറിച്ച് വിവരവും ഉണ്ട്. (ഒരിടത്തൊരു ഫയല്‍വാന്‍) ‍മുത്താരം‌കുന്ന് പി.ഒ എന്ന സിനിമയിലെ നായകനായിരുന്നല്ലോ മുകേഷ് ....

12 comments:

സുല്‍ |Sul said...

ഈ ദേഷ്യാനെറ്റിന്റെ ഒരു കാര്യം.
-സുല്‍

Radheyan said...

ഫയല്‍‌വാനില്‍ അഭിനയിച്ചത് റഷീദായിരുന്നൂ.മുകേഷ് ഗുസ്തിക്കാരനായി അഭിനയിച്ചത് മുത്താരം‌കുന്ന് പി.ഒ എന്ന സിനിമയിലാണ്

നവാസ് said...

ഇതൊരു സാമ്പിള്‍ മാത്രം, ഏഷ്യാനെറ്റ് "തരികിട"പരിപാടികളില്‍ ഒന്നു്‌ മാത്രം.
മറ്റുള്ളവരൊക്കെ എത്ര ഭേദം !

Joker said...

മനോരമ ന്യൂസ് പറഞ്ഞ് പറഞ്ഞ് ഒടൂക്കം ചാനലു തുടങ്ങാ‍ത്ത കാലത്തെ തിയ്യതിയും വെച്ച്, ഞങ്ങളാണ് ആദ്യമായി പ്രക്ഷേപണം ചെയ്തത് എന്ന് പറഞ്ഞിരുന്നു.”അമ്മയുടെ കല്യാണത്തിന് അച്ചന്റെ കുപ്പായം ഇസ്തിരിയിട്ടു “ എന്ന ലൈനില്‍.ഹ ഹ ഹ
ഏഷ്യാനെറ്റ് = എട്ടുകാലി മമ്മൂഞ്ഞ് (രണ്ടിലും വലയുണ്ടല്ലോ) എല്ലാ ഗര്‍ഭവും ആദ്യവും അവസാനത്തിനും ഉത്തരവാദി ഇവരായിരിക്കും.

നവരുചിയന്‍ said...

ഹ ഹ ഹ ...കൊള്ളാം .. മുകേഷിനെ പറ്റി പറഞ്ഞതു കിടിലം ആയി ....

Bijo, WKY said...

എതിര്‍ചാനലില്‍ എന്തു വരുന്നുവെന്നു തിരക്കാനേ ഏഷ്യാനെറ്റിനിപ്പോള്‍ ത്വര കാണുന്നുള്ളൂ..അതു മനോരമ ന്യൂസിലായാലും സൂര്യ ടിവിയിലായാലും !

ഗള്‍ഫ് പ്രേക്ഷകരും ഇപ്പോള്‍ ഇവരെ കൈവിട്ട മട്ടാണ്‌.

കേബിള്‍ വര്‍മ said...

റിപ്പോറ്ട്ടര്‍: എങ്ങനെ നോക്കിക്കാണുന്നു ...

ഞാന്‍: മനസിലായില്ല

വേണു:താങ്കള്‍ക്കു മനസിലായോ എന്നതല്ല, എങ്ങനെ നോക്കിക്കാണുന്നു...

ഞാന്‍:അത്..

റിപ്പോര്‍ട്ടര്‍:സമയം തീര്‍ന്നതുകൊണ്ട്, വേണൂ ഇവിടെ ആളുകള്‍ നോക്കിയിട്ട് ഒന്നും കാണാന്‍ പറ്റാത്ത...

പ്രൊഡ്യുസര്‍: ഇടടോ ആ മറ്റേ ഫ്ലാറ്റിന്‍റെ പരസ്യം

അടുത്ത്തതായി ഒളിമ്പിക്സ് വാര്‍ത്ത..ലിങ്ക് റ്റു ഡിഡി...(വൊയ്സ്:'ഇപ്പം ലൈവ്..')

വല്യ വല്യ ചാനലുകാരൊന്നും ഒരു റിപ്പോര്‍ട്ട്റേം അയച്ചില്ലെ ബീജിംഗിന്..അതോ പോയവര്‍ നമ്മുടെ ടിമിലെ മിക്കവരെയും പോലെ തേളു കറിയൊക്കെ കൂട്ടി നടക്കുകണോ

Meenakshi said...

ഇതുപോലൂള്ള കുറെ ചാനലുകള്‍ ടി. വിയെ വിഡ്ഢിപ്പെട്ടിയാക്കുന്നതില്‍ മത്സരിക്കുന്ന കാഴ്ച തന്നെ ഒരു രസമല്ലേ ? കണ്ണീര്‍സീരിയലുകള്‍ക്കിടക്ക്‌ ഏഷ്യാനെറ്റ്‌ ന്യുസീണ്റ്റെ ഈ ഉഗ്രന്‍ കോമഡി ഷോ ഒരു വെറൈറ്റി ഐറ്റം തന്നെ ! എന്തായാലും അവസരോചിതമായ ഈ പോസ്റ്റിട്ടതിന്‌ അഭിനന്ദനങ്ങള്‍

ജയകൃഷ്ണന്‍ കാവാലം said...

ഗുസ്തിയെക്കുറിച്ച്‌ അഭിപ്രായം ചോദിച്ച രണ്ടു കക്ഷികളും കൊള്ളാം. മുകേഷും, ജഗദീഷും. ഇവരെന്താ കേരളത്തിന്‍റെ ആസ്ഥാന ഗുസ്തിക്കാരായിരുന്നോ?.

ഒരു ആത്മ സംതൃപ്തിക്കായ്........ said...

ഈ ഏഷ്യാനെറ്റിന്റെ ഒരു കര്യേ………

Shareef. Vilathur. Ptb said...
This comment has been removed by the author.
Shareef. Vilathur. Ptb said...

കുറചുവയ്കിയാണെങ്കിലും വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. അഭിനനങ്ങള്‍ !