നമ്മുടെ ആഹാര മന്ത്രി ഇന്നും ഒരു പുലിവാലുപിടിച്ചു.ചോറിനു പകരം കോഴിയെതിന്ന് പാലുകുടിക്കണമെന്ന് പറഞ്ഞതിന്റെ ക്ഷീണം തീരുന്നതിനുമുമ്പാണ് അടുത്ത പുലിവാല് . വഴിതടയില്‍ സമരത്തില്‍ പങ്കെടുത്ത് വഴിതടയുന്നത് നല്ലകാര്യമാണന്ന് പറഞ്ഞതാണ് ദിവാകരന്‍ജിക്ക്പുലിവാലായത് ...സംഭവം ഇങ്ങനെ......
ഇന്ന് തിരുവനന്തപുരം -കന്യാകുമാരി ദേശീയപാതയില്‍ പാറശാലയില്‍ പെന്തിക്കോസ്ത് ഫെല്ലോഷിപ്പ് മിഷന്റെ നേതൃത്വത്തില്‍ ക്രിസ്താനികള്‍ക്ക്എതിരെ നടക്കുന്ന പീഡനങ്ങളില്‍ പ്രതിഷേധിച്ച് വഴിതടയില്‍ സമരത്തിലാണ് ദിവാകരന്‍ജി മന്ത്രി പങ്കെടുത്തത്.രണ്ടരമണിക്കൂറ് നേരംവാഹനക്കുരിക്ക് ഉണ്ടാക്കി സാധാരണക്കാരെ പീഡിപ്പിച്ച വഴിതടയല്‍ സമരത്തിനാണ് മന്ത്രി പങ്കെടുത്ത് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.“നിങ്ങള്‍ ഇന്നലെ ഓണാം ആഘോഷിച്ചു ..ഇന്ന് വഴിതടയലിനായി പാറശാലയില്‍ എത്തിയിരിക്കുന്നു... നല്ല കാര്യം...” ഈ സര്‍ട്ടിഫിക്കറ്റ്സമരം നടത്തിയവര്‍ക്ക് നല്‍കിയതുകൊണ്ട് മാത്രം മന്ത്രി അടങ്ങിയില്ല. സ്വന്തം ഭരണത്തിനും അദ്ദേഹം ഒരു സ്ര്ട്ടിഫിക്കറ്റ് അങ്ങ് നല്‍കി.ന്യൂനപക്ഷ വിരുദ്ധ സര്‍ക്കാരെന്ന് ആക്ഷേപം പേറുന്ന മന്ത്രിസഭയിലെ അംഗമായ മന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് വഴിതടയിലിന് എത്തിയവര്‍ക്ക്അങ്ങ് പിടിച്ചുപോയി.അടുത്ത ഇലക്ഷനില്‍ പെന്തിക്കോസ്ത് ഫെല്ലോഷിപ്പ് മിഷന്റെ വോട്ട് അങ്ങ് മൊത്തമായി അങ്ങ് ഉറപ്പിച്ചു എന്ന് പറയാം.ചെന്നിത്തല ഈ സമരത്തെക്കുറിച്ച് അറിഞ്ഞിരുന്നുവെങ്കില്‍ നടന്നാണങ്കിലും അങ്ങ് എത്തിയേനെ...
ദിവാകരന്‍ജിയുടെ കേരള സര്‍ട്ടിഫിക്കറ്റ്...”നിങ്ങള്‍ക്ക് വേറെ എവിടെയെങ്കിലും ഇങ്ങനെ റോഡില്‍ സമരം ചെയ്യാന്‍ പറ്റുമോ?ചെന്നയില്‍പറ്റുമോ... ഇത് കേരളമാണ് ...” എന്നു പറഞ്ഞാല്‍ ഇവിടെ ആര്‍ക്കും എന്തും ചെയ്യുന്നതിന് മന്ത്രിസഭയ്ക്കോ ഗവണ്മെന്റിനോ ഒരു എതിര്‍പ്പുമില്ലന്ന്.ഇനി മുതല്‍ ഏറ്റവും നല്ല വഴിത്തടയല്‍ സമരത്തിന് ഒരു സമ്മാനവും ഗവണ്‍മെന്റ് വക നല്‍കാവുന്നതാണ്.
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യ്യത്തിന് ഭംഗം വരുത്തി പ്രകടനമോ ,സ്മ്മേളനമോ നടത്തുന്നത് കോടതി വിധികളിലൂടെ തടയപ്പെട്ടിട്ടുള്ളതാണ്.എന്നിട്ടാണ് നിയമം പാലിച്ച് മാതൃക കാണിക്കേണ്ട് മന്ത്രി തന്നെ സമരത്തില്‍ പങ്കെടുത്ത് ജനങ്ങളെ രണ്ടരമണിക്കൂര്‍ പെരുവഴിയില്‍ ആക്കിയതിന്സമരക്കാര്‍ക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്രം തകര്‍ക്കുന്നതിന് മന്ത്രി തന്നെ നേതൃത്വം നല്‍കിയന്ന് തന്നെപറയാം .. എല്ലാ ജനങ്ങളേയും ഒരേപോലെ കാണേണ്ട മന്ത്രി ഒരു മതവിഭാഗത്തിന്റെ നേതൃത്വത്തീല്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തുഎന്ന് മാത്രമല്ല ആ സമരത്തിന് ‘ഗുഡ് സര്‍ട്ടിഫിക്കറ്റും’ നല്‍കി.ഇത് കടുത്ത ഭരണാഘടനാ ലംഘനമാണന്ന് ബിജെപി ആരോപിച്ചു കഴിഞ്ഞു.
തങ്ങള്‍ ന്യൂനപക്ഷവിരുദ്ധരല്ല എന്ന് കാണിക്കാന്‍ കിട്ടിയ ഒരു അവസരം ഇടതുപക്ഷമന്ത്രിസഭയിലെ ഒരംഗം ഫലപ്രദമായി ഉപയോഗിച്ചുഎന്ന് മാത്രമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത് . ജനങ്ങളെ ദ്രോഹിക്കൂന്ന ഇത്തരം വഴിത്തടയല്‍ സമരങ്ങള്‍ക്ക് മന്ത്രിമാര്‍ തന്നെ നേതൃത്വംനല്‍കിയാല്‍ പോലീസിന് എന്തു ചെയ്യാന്‍ സാധിക്കും... അതോ കേരളത്തില്‍ എന്തും ആകാമെന്നാണോ ? സമരങ്ങള്‍ക്ക് മറ്റ് എന്തെല്ല്ലാംമാര്‍ഗ്ഗങ്ങള്‍ ഉണ്ട്...... റോഡ് ഉപരോധിച്ചുകൊണ്ട് പ്രാര്‍ത്ഥനായജ്ജം നടത്തുന്നതിനു പകരം ആരാധനാലയങ്ങളില്‍ തന്നെ പ്രാര്‍ത്ഥനായജ്ജം നടത്തിക്കൂടായിരുന്നോ ?????? ?????????? ദയവായി എന്നോട് ക്ഷമിക്കുക... ഞാനറിയാതെ ചോദിച്ചു പോയതാണ് ... ഇത കേരളമാണല്ലോ..ഇവിടെ ആര്‍ക്കും എന്തും ആകാമല്ലോ ??????
അവസാനം കേട്ടത് :
സുധാകരന്‍ജിക്ക് ഗജരാജപട്ടം നല്‍കിയതിന് പാര്‍ട്ടി പ്രവര്‍ത്തകനെ കോണ്‍ഗ്രസ്സ്പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്രെ !!! ആന കുരുത്തക്കേട് കാണിച്ചാല്‍ പാപ്പാനാണല്ല്ലോ തെറിവിളി.
Tuesday, September 16, 2008
Subscribe to:
Post Comments (Atom)

3 comments:
yes I would support that.
the mallus, outside kerala thinks this way though :)
Wah! Wah!!
:)
good yaar
see this also
http://chinthasurabhi.blogspot.com/
Post a Comment